പ​ത്തു സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ പ​തി​ന​ഞ്ച് നി​ല​യു​ടെ അ​ന്ത്യം; കി​ടി​ല​ൻ വീ​ഡി​യോ
Saturday, March 31, 2018 12:52 PM IST
വെ​റും പ​ത്ത് സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് പ​തി​ന​ഞ്ചു നി​ല​യു​ള്ള കെ​ട്ടി​ടം ത​ക​ർ​ന്നു നാ​മാ​വ​ശേ​ഷം ആ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ചെ​ൻ​ഗ്ഡു​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഏ​ക​ദേ​ശം ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള നൂ​റ്റി​യ​ന്പ​ത് മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​കേ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ത​ക​ർ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ലെ​യും പ്ര​ദേ​ശ​ത്തെ​യും ആ​ളു​ക​ളെ മാ​റ്റി​യ​തി​നു ശേ​ഷം ബോം​ബ് വെ​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

കെ​ട്ടിടം ത​ക​ർ​ന്ന​തി​നു ശേ​ഷം ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ പൊ​ടി​പ​ട​ല​ത്താ​ൽ മൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ എ​ല്ലാം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.