കു​തി​ര​യു​ടെ പു​റ​ത്തി​രു​ന്ന് നാ​യ​യു​ടെ സു​ഖ സ​വാ​രി: വീ​ഡി​യോ വൈ​റ​ൽ
Saturday, February 10, 2018 2:39 PM IST
ഒ​രു ക​ണ്ണി​ന് മാ​ത്രം കാ​ഴ്ച ശ​ക്തി​യു​ള്ള കു​തി​ര​ക്കു​ട്ടി​യു​ടെ പു​റ​ത്തി​രു​ന്ന് നാ​യ്കു​ട്ടി സ​വാ​രി ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ മി​സൂ​റി​യി​ലാ​ണ് സം​ഭ​വം.

കു​തി​ര​യു​ടെ ഉ​ട​മ​സ്ഥ​യാ​യ സ്ത്രീ ​രാ​ത്രി വ​ള​രെ താ​മ​സി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ സ​മീ​പ​ത്താ​യി താ​ൻ വ​ള​ർ​ത്തു​ന്ന കു​തി​ര​ക്കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ൽ നാ​യ്കു​ട്ടി ഇ​രി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ വി​ളി​ച്ച​പ്പോ​ൾ കു​തി​ര നാ​യ​യു​മാ​യി ഓ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം നാ​യ ബാ​ല​ൻ​സ് ചെ​യ്യ്ത് കു​തി​ര​യു​ടെ മു​ക​ളി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​നാ​യ. യു​വ​തി പ​ക​ർ​ത്തി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.