പോ​ലീ​സി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ പാ​വം "പാവ കടുവ'
Thursday, February 8, 2018 3:42 PM IST
ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ടു​വെ​ന്നു പ​റ​ഞ്ഞ് ഭ​യ​ച​കി​ത​നാ​യ ഒ​രാ​ളു​ടെ ഫോ​ണ്‍​വി​ളി​ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്കോ​ട്ട്ല​ൻ​ഡി​ലെ അ​ബ്രെ​ഡീ​ൻ​ഷെ​യ​റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി ഹാ​ട്ട​ണ്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പാ​ഞ്ഞു ചെ​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ അ​വി​ടേ​ക്കു നോ​ക്കി​യ​പ്പോ​ൾ വ​ലി​യൊ​രു ക​ടു​വ കൃ​ഷി​യി​ട​ത്തി​ലെ വ​ഴി​യു​ടെ ന​ടു​വി​ൽ കി​ട​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. കു​റെ സ​മ​യ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ക​ടു​വ​യ്ക്ക് എ​ന്തോ പ്ര​ത്യേ​ക​ത​യു​ള്ള​തു പോ​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കു തോ​ന്നി​യ​ത്. ആ ​തോ​ന്ന​ൽ സ​ത്യ​മാ​യി​രു​ന്നു. കാ​ര​ണം അ​ത് ക​ടു​വ​യു​ടെ രൂ​പ​ത്തി​ൽ നി​ർ​മി​ച്ച ഒ​രു പാ​വ​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം നാ​ൽ​പ്പ​ത്തി​യ​ഞ്ചു മി​നി​ട്ടു സ​മ​യ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ത​ങ്ങ​ൾ​ക്കു പ​റ്റി​യ അ​മ​ളി​യെ​പ്പ​റ്റി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് അ​ബ്രെ​ഡീ​ൻ​ഷെ​യ​ർ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജാ​യ യു​കെ കോ​പ് ഹൂ​മ​റി​ലൂ​ടെ സം​ഭ​വം പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റം ലോ​ക​മ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ഈ ​പാ​വ ക​ടു​വ​യു​ടെ ക​ഥ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.