ഗ്ലാ​സ് വാ​തി​ൽ ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റാ​ൻ പു​ലി​യു​ടെ ശ്ര​മം; ഭ​യ​ന്നു വി​റ​ച്ച് ഒ​രു കു​ടും​ബം
Wednesday, February 7, 2018 12:15 PM IST
ഗ്ലാ​സ് നി​ർ​മി​ത​മാ​യ വാ​തി​ൽ ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പു​ലി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യാ​യെ പേ​ടി​പ്പ​ടു​ത്തു​ന്നു. കാ​ലി​ഫോ​ർ​ണി​യാ​യി​ലെ വെ​സ്റ്റ്ലേ​ക്ക് വി​ല്ലേ​ജി​ലെ ന​ദൈ​ൻ യം​ഗി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മൗ​ണ്ടേ​യ്ൻ ല​യ​ണ്‍ എ​ന്ന​യി​ന​ത്തി​ൽ​പെ​ട്ട പു​ലി​യാ​ണ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ പി​ടി​കൂ​ടാ​ൻ ആ​യി​രു​ന്നു പുലിയുടെ ശ്ര​മം.

പു​ലി​യെ ക​ണ്ട വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് ഭ​യ​ച​കി​ത​രാ​യി നി​ൽ​ക്കു​വാ​നെ ക​ഴി​ഞ്ഞു​ള്ളു. കു​റ​ച്ചു സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം വാ​തി​ൽ തു​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പു​ലി അ​വി​ടെ നി​ന്നും പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ കാ​ലി​ഫോ​ർ​ണി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ഉ​ട​ൻ ത​ന്നെ ട്വി​റ്റ​റി​ൽ മ​റു​പ​ടി കു​റി​ക്കു​ക​യും ചെ​യ്യ്തി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ വ​ന്യ​മൃ​ഗ​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​താ​യി താ​ൻ അ​റി​ഞ്ഞി​രു​ന്നു​വെ​ന്ന് ന​ദൈ​ൻ പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.