സൗ​ന്ദ​ര്യ പി​ണ​ക്കം കാ​ര​ണം അ​റു​പ​ത് കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്നും യു​വ​തി ചാ​ടി : പേ​ടി​പ്പ​ടു​ത്തു​ന്ന വീ​ഡി​യോ
Tuesday, February 6, 2018 12:09 PM IST
അ​റു​പ​ത് കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും യു​വ​തി പു​റ​ത്തേ​ക്ക് ചാ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. താ​യ് വാ​നി​ലെ താ​യ്നാ​നി​ലാ​ണ് സം​ഭ​വം. തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു കൂ​ടി കാ​ർ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം കാ​റി​ന്‍റെ പിൻവശത്തെ ഡോ​ർ തു​റ​ക്കു​ന്പോ​ൾ ഡ്രൈ​വ​ർ കാ​റ് റോ​ഡി​ൽ നി​ന്നും മ​റു​വ​ശ​ത്തേ​ക്ക് മ​റ്റി സ​മീ​പ​ത്തെ മ​ണ​ൽ പ​ര​പ്പി​ലേ​ക്കു ക​യ​റ്റി. പെ​ട്ട​ന്ന് ത​ന്നെ ഒ​രു യു​വ​തി കാ​റി​ൽ നി​ന്നും പു​റ​ത്തേ​ക്കു ചാ​ടു​ക​യു​മാ​യി​രു​ന്നു,.

റോ​ഡി​ലേ​ക്കു ചാ​ടി​യി​രു​ന്നെ​ങ്കി​ൽ പു​റ​കെ വ​രു​ന്ന വാ​ഹ​നം ഈ ​യു​വ​തി​യെ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​മാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്താ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന്‍റെ അ​വ​സാ​ന​മാ​ണ് യു​വ​തി കാ​റി​ൽ നി​ന്നും പു​റ​ത്തേ​ക്കു ചാ​ടി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് നി​സാ​ര പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്. പു​റ​കെ വ​ന്ന കാ​റി​ലെ ഡാ​ഷ്കാ​മി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.