താങ്ങാകേണ്ട കൈകൊണ്ട് തല്ലുന്പോൾ; രോഗിയായ പിതാവിനെ മകൻ മർദ്ദിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Saturday, February 3, 2018 12:31 PM IST
രോ​ഗി​യാ​യ പി​താ​വി​നെ മ​ക​ൻ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ലു​ള്ള ഷു​ൻ​യി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​നീ​സ് മെ​ഡി​സി​ൻ ഹോ​സ്പി​റ്റ​ലി​ലാ​ണ് സം​ഭ​വം. നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ പ​രി​ച​രി​ച്ച് മ​ടു​ത്ത​താ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

പി​താ​വി​ന്‍റെ നെ​ഞ്ചി​ൽ മ​ക​ൻ കൈ​കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. സം​ഭ​വം ക​ണ്ടെ​ത്തി​യ ആ​ളു​ക​ൾ മ​ക​നെ ത​ട​യാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും മ​ർ​ദ്ദ​നം നി​ർ​ത്താ​ൻ ഇയാൾ ത​യാ​റാ​യി​ല്ല. സ​മീ​പം നി​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.