കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീമിൽ ദാസപ്പൻ കട്ടപ്പനയും സലിംകുമാറും; ചി​രി​യ​ട​ക്കാ​ൻ പ​ണി​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ
Wednesday, January 24, 2018 5:34 PM IST
സ​ലിം കു​മാർ, ദി​ൽ​മ​ൻ ഇ​ട​ക്കൊ​ച്ചി, ല​യ​ണ​ൽ മെ​സി​, ദാ​സ​പ്പ​ൻ ക​ട്ട​പ്പ​ന... കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീമിലെ താരങ്ങളുടെ പട്ടിക കണ്ട ആരാധകർ ആദ്യമൊന്ന് അമ്പരന്നു. പിന്നെ സോഷ്യൽ മീഡിയയിൽ ചിരിപരന്നു. വിക്കിപീഡിയയിലെ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ലാ​ണ് ഇ​വ​രു​ടെ പേ​രും ക​യ​റി​പ്പ​റ്റി​യ​ത്. ആ​രോ ത​മാ​ശ​യ്ക്ക് ഒ​പ്പി​ച്ച പ​ണി​യാ​യിരുന്നു ഇത്.



വി​ക്കിപീ​ഡി​യ​യി​ൽ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് തി​രു​ത്ത​ലു​ക​ൾ വ​രു​ത്താനാകും. ഇ​പ്ര​കാ​ര​മാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സി​നി​മാ താ​ര​ങ്ങ​ളു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും മെസിയുടെയും പേ​ര് എ​ഴു​തി ചേ​ർ​ത്തത്. ഇ​തി​നു മു​ന്പും പ്ര​ശ​സ്ത​രാ​യ​വ​രെ കു​റി​ച്ച് വി​ക്കിപീ​ഡി​യ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി വി​രു​തന്മാർ പണിയൊപ്പിച്ചിട്ടു​ണ്ട്. രാ​ഷ്ട്രീയ പ്ര​വ​ർ​ത്ത​ക​രും സി​നി​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​ണ് ഇ​തി​ൽ പ്ര​ധാ​ന​മാ​യും ഇ​ര​യാ​യ​വ​ർ. എന്തായാലും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ത​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും പേ​ര് ക​ണ്ട് സോ​ഷ്യ​ൽ​മീ​ഡി​യയ്ക്ക് ചിരിയടക്കാനാവുന്നില്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.