ചായസഞ്ചിയിൽ വർണവിസ്മയം തീർത്ത് കലാകാരി; കിടിലൻ ചിത്രങ്ങൾ
Wednesday, January 24, 2018 2:05 PM IST
ക​​​​ര​​​​വി​​​​രു​​​​തു​​​​ണ്ടെ​​​​ങ്കി​​​​ൽ എ​​​​വി​​​​ടെ​​​​യും വ​​​​ര​​​​ലോ​​​​കം തീ​​​​ർ​​​​ക്കാം, വി​​​​സ്​​​​മ​​​​യ​​​​മു​​​​ണ​​​​ർ​​​​ത്താം...​​​​പ​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന​​​​ത് റൂ​​​​ബി സിൽ​​​​വ​​​​സ് എ​​​​ന്ന ക​​​​ലാ​​​​കാ​​​​രി​​​​യു​​​​ടെ വൈ​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ്. ഏ​​​​വ​​​​രും കു​​​​പ്പ​​​​യി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന ടീ ​​​​ബാ​​​​ഗു​​ക​​ളി​​ൽ വ​​ര​​യു​​ടെ വി​​സ്മ​​യം ഒ​​രു​​ക്കി​​യാ​​ണ് ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റും ഗ്രാ​ഫി​ക് ഡി​സൈ​ന​റു​മാ​യ റൂ​ബി ശ്ര​​​​ദ്ധാ​​കേ​​​​ന്ദ്ര​​​​മാ​​​​കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു​​മൂ​​ന്നു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി റൂ​​​​ബി വ​​​​ര​​​​ച്ച ടീ ​​​​ബാ​​​​ഗ് ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ടീ​ബാ​ഗ് ക​ലാ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യെ പ​റ്റി റൂ​ബി ചി​ന്തി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​വ​ർ ഒ​രു പ്രോ​ജ​ക്ടും ആ​രം​ഭി​ച്ചു. "363 ​ഡേ​യ്സ് ഓ​ഫ് ടീ' എ​ന്ന പേ​രും അ​വ​ർ ഈ ​പ്രൊ​ജ​ക്ടി​നു ന​ൽ​കി. 363 ദി​വ​സ​ത്തി​ലെ ഓ​രോ ദി​വ​സ​വും ടീ ​ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​രോ വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​പ്രോ​ജ​ക്ടി​ന്‍റെ ആ​ശ​യം.

ത​ന്‍റെ മ​ന​സി​ലെ വി​കാ​ര​ങ്ങ​ളും ആ​ശ​യ​ങ്ങ​ളു​മെ​ല്ലാം റൂ​ബി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ടീ​ബാ​ഗി​ലേ​ക്ക് പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. റൂ​ബി​യു​ടെ പ്രൊ​ജ​ക്ടി​നെ പ​റ്റി​യ​റി​ഞ്ഞ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ല ത​ര​ത്തി​ലു​ള്ള ടീ ​ബാ​ഗു​ക​ൾ ഇ​വ​ർ​ക്ക് ന​ൽ​കാ​ൻ ആ​രം​ഭി​ച്ചു. നാ​ളു​ക​ൾ പി​ന്നി​ട്ടു. റൂ​ബി ത​ന്‍റെ പ്രോ​ജ​ക്ട് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ആ​ർ​ട്ട് ലോ​ക​ത്തും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും റൂ​ബി​യു​ടെ ക​ര​വി​രു​തി​ൽ ടീ​ബാ​ഗു​ക​ളി​ൽ വി​രി​ഞ്ഞ വ​ർ​ണ​വി​സ്മ​യ​ങ്ങ​ളെ പ​റ്റി നി​ര​ന്ത​രം ച​ർ​ച്ച​യാ​യി.

പി​ന്നീ​ട് റൂ​ബി ത​ന്‍റെ പു​തി​യ ര​ണ്ട് പ്രോ​ജ​ക്ടു​ക​ൾ ആ​രം​ഭി​ച്ചു. 52 വീ​ക്ക്സ് ഓ​ഫ് ടീ, 26 ഡേ​യ്സ് ഓ​ഫ് ടീ ​ഇ​ൻ ജ​പ്പാൻ എന്നിവയായിരുന്നു അവ. ഈ ​ര​ണ്ട് പ്രോ​ജ​ക്ടു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ റൂ​ബി 26 ഡേ​യ്സ് ഓ​ഫ് ടീ ​ഇ​ൻ ഫ്രാ​ൻ​സ് എ​ന്ന പ്രോ​ജ​ക്ടും ചെ​യ്തു.

ത​ന്‍റെ നി​ർ​മാ​ണ​ങ്ങ​ളെ​ല്ലാം അ​മേ​രി​ക്ക​യി​ലെ പ​ല ആ​ർ​ട്ട് ഗാ​ല​റി​ക​ളി​ലും റൂ​ബി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​വ​ർ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ചിത്രങ്ങൾ കാണാം:












Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.