ആ നീലക്കുപ്പായങ്ങൾക്കു പിന്നിലുണ്ട് ഒരു കഥ!
Friday, January 5, 2018 4:50 PM IST
സി​​​​ൻ​​​​ഡ്ര​​​​ല, ജാ​​​​സ്മി​​​​ൻ, ഏ​​​​രി​​​​യ​​​​ൽ... ഡി​​​​സ്നി​​​​യു​​​​ടെ ഈ ​​​​നാ​​​​യി​​​​കാ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ ആ​​​​ർ​​​​ക്കാ​​​​ണി​​​​ഷ്ട​​​​മല്ലാ​​​​ത്ത​​​​ത്. നി​​​​ര​​​​വ​​​​ധി സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും ക​​​​ഥ​​​​ക​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​യ ഈ ​​​​രാ​​​​ജ​​​​കു​​​​മാ​​​​രി​​​​മാ​​​​ർ​​​​ക്കെ​​​​ല്ലാം കാ​​​​ഴ്ച​​​​യി​​​​ൽ ഒ​​​​രു സ​​​​മാ​​​​ന​​​​ത​​​​യു​​​​ണ്ട്: ഇ​​​വ​​​രെ​​​ല്ലാം അ​​​ണി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത് നീ​​​​ല​​​​ക്കു​​​​പ്പാ​​​​യം! എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് എ​​​​ല്ലാ നാ​​​​യി​​​​ക​​​​മാ​​​​ർ​​​​ക്കും ചി​​​​ത്ര​​​​കാ​​​​ര​​​​ൻ നീ​​​​ല​​​​നി​​​​റ​​​​ത്തി​​​​ലു​​​​ള്ള കു​​​​പ്പാ​​​​യം കൊ​​​​ടു​​​​ത്ത​​​​ത് എ​​​​ന്ന​​​​ത് ഇ​​​​ത്ര​​​​നാ​​​​ളും ഉ​​​​ത്ത​​​​ര​​​​മി​​​​ല്ലാ​​​​തെ ചോ​​​​ദ്യ​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ഴാ​​​​ക​​​​ട്ടെ വി​​​​ഖ്യാ​​​​ത ചി​​​​ത്ര​​​​കാ​​​​ര​​​​ൻ കി​​​​സ്റ്റ​​​​ഫ​​​​ർ കെ​​​​യ്ൻ ആ ​​​​ര​​​​ഹ​​​​സ്യം പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. സ​​​ന്മ​​​​ന​​​​സി​​​​ന്‍റെ​​​​യും നി​​​​ഷ്ക​​​​ള​​​​ങ്ക​​​​ത​​​​യു​​​​ടെ​​​​യും പ്രൗ​​​​ഢി​​​​യു​​​​ടേ​​​​യും നി​​​​റ​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് നാ​​​​യി​​​​ക​​​​മാ​​​​ർ​​​​ക്ക് നീ​​​​ല നി​​​​റ​​​​ത്തി​​​​ലു​​​​ള്ള കു​​​​പ്പാ​​​​യം കൊ​​​​ടു​​​​ത്ത​​​​ത്... ഒ​​​​രു മാ​​​​സി​​​​ക​​​​യ്ക്ക് ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്. നീ​​​ല​​​നി​​​റ​​​ത്തോ​​​ടു പ്രി​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ആ ​​ഇ​​​ഷ്ടം കൂ​​​ടാ​​​ൻ അ​​​ങ്ങ​​​നെ ഒ​​​രു കാ​​​ര​​​ണം​​​കൂ​​​ടി!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.