വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മലാല; മറുപടിയുമായി പ്രിയങ്ക
Thursday, September 21, 2017 5:08 AM IST
ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും നോ​ബ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സായി​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. യുഎൻ ജനറൽ അസംബ്ലി നടക്കുന്ന സാഹചര്യത്തിൽ, തന്‍റെ സന്നദ്ധ സംരംഭമായ മലാല ഫണ്ടിന്‍റെ പ്രവർത്തനങ്ങളുമായി ന്യൂയോർക്കിൽ എത്തിയപ്പോഴാണ് മലാല യുണിസെഫ് ഗുഡ്‌വിൽ അംബാസഡർ‌ കൂടിയായ പ്രിയങ്കയെ കണ്ടത്.

കൂടിക്കാഴ്ചയ്ക്കു ശേഷം പ്രിയങ്കയുമൊത്തുള്ള അനുഭവം മലാല ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. പ്രി​യ​ങ്ക​യെ ക​ണ്ട​ത് ത​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ആ​വു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ മലാലയുടെ ട്വീറ്റ്. ഒപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും മലാല പങ്കുവച്ചു. ഉ​ട​ൻ വ​ന്നു പ്രി​യ​ങ്ക​യു​ടെ മ​റു​പ​ടി. "​മലാല, വാ​ക്കു​ക​ൾ മ​തി​യാ​കു​ന്നി​ല്ല, നിന്നെ സ​ന്ദ​ർ​ശി​ച്ചെ​ന്ന് എ​നി​ക്കും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വലിയ ഹൃദയമുള്ള പെൺകുട്ടിയാണ് നീ. ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ ഇ​ത്രയും നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ നിന്നെക്കുറി​ച്ച് എ​നി​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു​' എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വാ​ക്കു​ക​ൾ.




പി​ന്നീ​ട് പ്രി​യ​ങ്ക ചോ​പ്ര ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ മ​ലാ​ല​യു​മൊ​ന്നി​ച്ചു​ള്ള നി​മി​ഷ​ങ്ങ​ളെക്കുറി​ച്ച് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ചു. "ഒ​രു മി​ക​ച്ച ലോ​കം സ്വ​പ്നം​കാ​ണു​ന്ന എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഒ​രു പോ​ലെ മാ​തൃ​ക​യാ​ണ് മ​ലാ​ല. നി​ന്നോ​ടും നി​ന്‍റെ അ​ച്ഛ​നോ​ടു​മൊ​ന്നി​ച്ച് ചി​ല​വ​ഴി​ച്ച മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ ഒ​രുപാ​ട് സ്വ​പ്ന​ങ്ങ​ളു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് നീ​യെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. നി​ന്‍റെ ത​മാ​ശ​ക​ൾ, ഹി​ന്ദി സി​നി​മ​ക​ളോ​ടു​ള്ള നി​ന്‍റെ സ്നേ​ഹം. നി​ന്‍റെ ചി​രി എ​ല്ലാ​ത്തി​നി​ട​യി​ലും എ​ത്ര ഭാ​ര​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഈ ​ചെ​റുപ്രാ​യ​ത്തി​ൽ നീ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് എ​ന്നെ ഓ​ർ​മി​പ്പി​ക്കു​ന്നു. ഞാ​നു​ൾ​പ്പ​ടെ ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും നീ ​മാ​തൃ​ക​യാ​ണ്...' - പ്രിയങ്ക കുറിച്ചു.




2012ലാണ് പെൺകുട്ടിക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി വാ​ദി​ച്ച പാക് ബാലിക മ​ലാ​ല​യെ കൊ​ല​പ്പെ​ടു​ത്താ​ൻ താലിബാൻ ഭീകരർ ശ്രമിച്ചത്. തലയ്ക്കു വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല ഇംഗ്ലണ്ടിലെ ആശുപത്രിയിൽ ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.