ആ​ളി​പ്പ​ട​രു​ന്ന തീ​യു​മാ​യി പായുന്ന ട്ര​ക്ക്; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, September 20, 2017 4:24 AM IST
ആ​ളിപ്പട​രു​ന്ന തീ​യു​മാ​യി നി​ര​ത്തി​ലൂടെ പായുന്ന ട്രക്കിന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ലെ ചാം​ഗ്ചു​ൻ- ഷെം​ഗ്സെ​ൻ എ​ക്സ്പ്ര​സ് വേ​യി​ലാ​ണ് സംഭവം. ഏ​ക​ദേ​ശം മൂന്നു കി​ലോ​മീ​റ്റ​റോ​ളം തീയുമായി ട്ര​ക്ക് സ​ഞ്ച​രി​ച്ചു.

സി​മ​ന്‍റ് കൊ​ണ്ടു​പോ​കു​കയായിരുന്ന ട്ര​ക്കി​ന്‍റെ ട​യ​റി​ൽ പ​ട​ർ​ന്ന തീ ​പി​ന്നീ​ട് വാ​ഹ​ന​ത്തി​ലേ​ക്ക് പൂ​ർ​ണ​മാ​യി പ​ട​രു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ടോ​ൾ ഗേ​റ്റി​ൽ കൂ​ടി​യും വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ച് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.