മോഹൻലാൽ മാത്രമല്ല ഒടിയനിലെ താരം, പിന്നെയോ...‍?
Sunday, September 17, 2017 2:32 AM IST
വ്യത്യസ്തമായ രൂ​പ​മാ​റ്റ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​ടി​യ​നി​ൽ ശ്രദ്ധാകേന്ദമാകാൻ പുതിയൊരു അതിഥികൂടി. മറ്റാരുമല്ല, ഒരു ഉശിരൻ ആട്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീകു​മാ​ർ മേ​നോ​ൻ തന്നെയാണ് ട്വി​റ്റ​ർ വ​ഴി ചി​ത്ര​ത്തി​ലെ പു​തി​യ അം​ഗ​ത്തി​നെ ആ​രാ​ധ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. നെ​ല്ലൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ടാ​ണി​ത്.

"മധു​രൈ മ​ച്ച​ട​യാ​ൻ- ഒ​ടി​യ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ആ​ട്. ഒ​ടി​യ​ന് ആ​ടാ​വാ​നും പ​റ്റു​മോ..?' എ​ന്ന അ​ടി​ക്കു​റി​പ്പും അ​ദ്ദേ​ഹം ചി​ത്ര​ത്തി​നൊ​പ്പം പ​ങ്കു​വച്ചി​ട്ടുണ്ട്.




മു​ൻ​പ് ത​മി​ഴ് ന​ട​ൻ പ്ര​കാ​ശ് രാ​ജ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ എ​ത്തി​യ വാ​ർ​ത്ത അ​ദ്ദേ​ഹം ത​ന്നെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​രു​വ​ർ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലും പ്ര​കാ​ശ് രാ​ജും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഒ​ടി​യ​നു​ണ്ട്. ബിഗ് ബജറ്റിൽ ആശീർവാദ് സിനിമാസ് ഒരുക്കുന്ന ഒടിയനിൽ മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.