കോഹ്‌ലീ, എന്നെ കെട്ടൂ...! സ്റ്റേഡിയത്തിൽ പ്ലക്കാർഡുമായി പാക് പോലീസുകാരൻ
Sunday, September 17, 2017 12:33 AM IST
ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ ‍യുവക്രി​ക്ക​റ്റ് താ​ര​മാ​ണ് വി​രാ​ട് കോഹ്‌ലി. അടുത്തിടെ പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ ലോ​ക ഇ​ല​വ​ൻ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ എം. ​എ​സ്. ധോ​ണി​യു​ടെ​യും വി​രാ​ട് കോഹ്‌ലിയു​ടെ​യും അ​ഭാ​വം ആ​രാ​ധ​ക​രി​ലു​ണ്ടാ​ക്കി​യ വി​ഷ​മം ചെ​റു​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. ഈ ​വി​ഷ​മം പ്ല​ക്കാ​ർ​ഡു​ക​ളി​ലെ​ഴു​തി​യും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യു​മാ​ണ് ആ​രാ​ധ​ക​ർ പ്ര​ക​ടി​പ്പി​ച്ച​ത്.

ഇ​പ്പൊ​ഴി​താ കോഹ്‌ലിയു​ടെ ആ​രാ​ധ​ക​നാ​യ ഒ​രു പാ​ക്കി​സ്ഥാ​നി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വിവാഹാഭ്യർഥന വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. "കോഹ്‌ലീ എ​ന്നെ വി​വാ​ഹം ക​ഴി​ക്കൂ..' എ​ന്ന് എഴുതിയ പ്ലക്കാർഡുമായാണ് അദ്ദേഹം ലോക ഇലവൻ- പാക്കിസ്ഥാൻ മത്സരം നടന്ന സ്റ്റേഡിയത്തിൽ ഡ്യൂട്ടി ചെയ്തത്.

അതേസമയം, പ്ല​ക്കാ​ർ​ഡി​ലെ വാ​ക്കു​ക​ൾ എ​ഴു​തി​യ​ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ദി​ന​ത്തി​ലാ​ണ് ഈ ​പ്ല​ക്കാ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നെക്കുറിച്ച് കോഹ്‌ലി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.