തന്നെ പിടികൂടിയയാളെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; വീഡിയോ
Saturday, September 16, 2017 11:55 PM IST
സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ചാ​ണ് പാ​ന്പ് പി​ടു​ത്ത​ക്കാ​ർ ത​ങ്ങ​ളു​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് എ​ന്ന വാ​ക്കി​നെ ശ​രി​വ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഒമ്പത് അ​ടി നീ​ള​മു​ള്ള ഒ​രു പെ​രുമ്പാമ്പിനെ ഒരാൾ പിടികൂടുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇയാളെ പാമ്പ് ചുറ്റിവരിയുകയായിരുന്നു.

ദക്ഷിണാഫ്രി​ക്ക​യി​ലെ ലിം​പോ​പോ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​രുമ്പാമ്പിന്‍റെ ത​ല കൈ​ക്ക​ലാ​ക്കി​യ ഇ​യാ​ളു​ടെ കാ​ലു​ക​ളി​ൽ കൂ​ടി ഈ ​പാ​ന്പ് ഉ​ട​ൽ ഉ​പ​യോ​ഗി​ച്ച് ചു​റ്റി വ​രി​യു​ക​യാ​ണ്. ഇ​തി​ന്‍റെ ശ​ക്തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ എ​ത്തി അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.1.36 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.