ഒരേസമ‍യം 15 കത്രികകൾ ഉപയോഗിച്ച് മുടിവെട്ടുന്ന ബാർബർ; കസ്റ്റമേഴ്സും ചില്ലറക്കാരല്ല
Friday, September 15, 2017 4:33 AM IST
മു​ടി ​വെ​ട്ടു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​ത വേ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് വ​ണ്ടി​ക​യ​റേ​ണ്ടി​വ​രും. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ 15 വ​ർ​ഷ​മാ​യി ബാ​ർ​ബ​ർ തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ക​യാ​ണ് സാദിഖ് അ​ലി എ​ന്ന മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ. ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത ഒ​രു പ്ര​ത്യേ​ക​ത ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. മൂ​ർ​ച്ച​യു​ള്ള 15 ക​ത്രി​ക​ക​ൾ ഒ​രേ സ​മ​യം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം മു​ടി​വെ​ട്ടു​ന്ന​ത്. സ്പൈ​സി ഹെ​യ​ർ ക​ട്ട് എ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്നെ ഈ ​മു​ടി​വെ​ട്ട​ലി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ന്. 15 ക​ത്രി​ക​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ സ​മ​യ​ലാ​ഭ​മൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. ഒ​രാ​ളു​ടെ ത​ല​മു​ടി വെ​ട്ടാ​ൻ കു​റ​ഞ്ഞ​ത് 20 മി​നി​റ്റെ​ങ്കി​ലു​മെ​ടു​ക്കും. 100 രൂ​പ​യാ​ണ് കൂ​ലി.

അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് 15 ക​ത്രി​ക​ക​ളു​പ​യോ​ഗി​ച്ച് മു​ടി​വെ​ട്ടാ​ൻ സാദിഖിന് സാ​ധി​ച്ച​ത്. പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി​യാ​ളു​ക​ൾ മു​ടി​വെ​ട്ടാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട​യി​ൽ എ​ത്താ​റു​ണ്ട്. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താരങ്ങളായ ഉ​മ​ർ അ​ക്മ​ൽ, സൊഹെ​യ്ൽ ത​ൻ​വീ​ർ, മുൻതാരങ്ങളായ യൂനിസ് ഖാൻ, ഇ​ൻ​സ​മാം ഉ​ൾ-​ഹഖ് എ​ന്നി​വ​ർ സാദിഖിന്‍റെ സ്ഥി​രം ക​സ്റ്റ​മേ​ഴ്സാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.