സ്വന്തംകാലിൽ നടക്കുന്ന വീട് കണ്ടിട്ടുണ്ടോ..‍?
Thursday, September 7, 2017 6:37 AM IST
പലതരത്തിലുള്ള വീടുകൾ നാം കണ്ടിട്ടുണ്ട്. ചക്രങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ നിർമിച്ച വീടുകളെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ കാലുകൾ ഉപയോഗിച്ച് നടക്കുന്ന വീട് കണ്ടിട്ടുണ്ടോ...? മസാച്യുസെറ്റ്സിലാണ് വണ്ടിനെപ്പോലെ നടക്കുന്ന വീട് നിർമിച്ചത്. മസാച്യുസെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യും ഡാ​നി​ഷ് ഡി​സൈ​നേ​ഴ്സാ​യ എൻ 55 ​ഉം ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന വീടിന് ആറു കാലുകളാണുള്ളത്.

സൗ​രോ​ർ​ജ​ത്തി​ലും കാ​റ്റി​ൽ നി​ന്നു​മു​ള്ള വൈ​ദ്യു​തി​യി​ലും ഈ വീട് പ്ര​വ​ർ​ത്തി​ക്കും. മാ​ത്ര​മ​ല്ല, മു​ന്നോ​ട്ടും പി​ന്നോ​ട്ടും മ​റ്റ് വ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ക്കാ​നും സ​ഞ്ച​രി​ക്കു​ന്ന​തി​നും എ​ളു​പ്പ​മാ​ണ്. ഈ ​വീ​ട്ടി​ൽ നാ​ലു പേ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ സാ​ധി​ക്കും.

പ​തി​നൊ​ന്ന് ഏ​ക്ക​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന എംഐടി കാ​ന്പ​സി​ലാ​ണ് ഈ ​വീ​ടി​ന്‍റെ പ​രീ​ക്ഷ​ണ സ​ഞ്ചാ​രം ന​ട​ത്തി​യ​ത്. മ​ണി​ക്കൂ​റി​ൽ അഞ്ചു കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഈ ​വീ​ട് സ​ഞ്ച​രി​ക്കും.

ചിത്രങ്ങളും വീഡിയോയും കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.