തീച്ചൂളയിൽ നിന്ന് ജീവിതത്തിലേക്ക്..! ആസിഡിനും കരിച്ചുകളയാനായില്ല, ഇവളുടെ സൗന്ദര്യത്തെ..
Thursday, September 7, 2017 2:08 AM IST
ലോ​ക​മ​റി​യു​ന്ന ഒ​രു മോ​ഡ​ലാ​യി മാ​റു​ക എ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ജി​വി​ച്ച രേ​ഷം ഖാ​ൻ എ​ന്ന പെ​ണ്‍കു​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് അ​വ​ൾ​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. 21-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​യി​രു​ന്നു മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തും ക​ഴു​ത്തി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ തീ​ർ​ത്ത ആ​ക്ര​മ​ണം. എ​ന്നാ​ൽ, ത​ന്‍റെ ദു​ര​വ​സ്ഥ​യി​ൽ പ​രി​ത​പി​ച്ച് ഓ​ടി​യൊ​ളി​ക്കാ​ൻ അ​വ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. വേ​ദ​ന​ക​ളെ​ല്ലാം ക​ടി​ച്ച​മ​ർ​ത്തി അ​വ​ൾ ചി​കി​ത്സ​ക​ൾ തു​ട​ർ​ന്നു.



മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ട്ട ത​ന്‍റെ മു​ഖ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ രേ​ഷം ത​ന്നെ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​തീ​ക്ഷ ന​ല്കി​ക്കൊ​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് അ​വ​ൾ ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ ചി​കി​ത്സ​യ്ക്കി​ടെ താ​ൻ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​ക​ളും വി​ഷ​മ​ങ്ങ​ളും ലോ​ക​വു​മാ​യി പ​ങ്കു​വ​ച്ചു.



അ​വ​ളു​ടെ അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് വ​ൻ പ്ര​ചോ​ദ​ന​മാ​യി. ഒ​ടു​വി​ൽ പൂ​ർ​ണ​മാ​യും ഭേ​ദ​പ്പെ​ട്ട ത​ന്‍റെ മു​ഖ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​തോ​ടെ രേ​ഷ്മ​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​കൊണ്ട് മൂ​ടു​ക​യാ​ണ് ട്വി​റ്റ​ർ ലോ​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.