അപകടത്തിൽപെട്ട സൈനികർക്ക് രക്ഷകരായി ഗ്രാമീണർ
Tuesday, September 5, 2017 2:59 AM IST
വാഹനാപകടത്തിൽപെട്ട സൈനിക​ർ​ക്ക് സ​ഹായ​വു​മാ​യി ഗ്രാമീണർ എ​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ജ​മ്മു-​കാ​ഷ്മീ​രി​ലെ ബു​ഡ്ഗം ജി​ല്ല​യി​ലു​ള്ള പ​ഹ്റു​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വി​ടെ​യു​ള്ള പാം​പോ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​വലിനെ​ത്തി​യ സൈനികർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അപകടം നടന്നയുടൻ ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ക്കേ​റ്റ​വ​ർ​ക്ക് വെ​ള്ള​വും മ​രു​ന്നും എ​ത്തി​ക്കു​ന്ന​തും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. സ​മീ​പം നി​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഫേസ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.