അവർ ഒന്നായി കൈകോർത്തു, ആ ജീവൻ കരയ്ക്കെത്തി
Friday, September 1, 2017 2:59 AM IST
അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി​പേ​രു​ടെ ജീ​വ​ഹാ​നി​ക്ക് കാ​ര​ണ​മാ​യ ഹാ​ർ​വി കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ കു​ടു​ങ്ങിപ്പോയ​വ​രെ മ​നു​ഷ്യ ച​ങ്ങ​ല തീ​ർ​ത്ത് ര​ക്ഷ​പെ​ടു​ത്തുന്ന വീഡിയോ വൈറലാകുന്നു. വാ​ഹ​ന​ഗ​താ​ഗ​തം താ​റു​മാ​റാ​യ​തി​നെ തു​ട​ർ​ന്ന് വ​ഴി​യി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വ​രു​ടെ ര​ക്ഷ​യ്ക്കാ​യി എ​ത്തി​യ​ത്.

ര​ക്ഷ​പെ​ടു​ത്താ​നാ​യി മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ളു​ക​ൾ ത​യാ​റാ​യ​ത്. പി​ന്നീ​ട് കാ​റി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ച്ച ഇ​ദ്ദേ​ഹ​ത്തെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പം നി​ന്ന​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.