ദു​ൽ​ഖ​ർ തെ​ലു​ങ്കി​ന്‍റെ സ്ക്രീ​നിൽ; ഒപ്പം സായ്
Friday, August 25, 2017 1:43 AM IST
മ​ഹാ​ന​ദിക്ക് മു​ൻ​പേ മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി ദു​ൽ​ഖ​ർ തെ​ലു​ങ്കി​ന്‍റെ സ്ക്രീ​നി​ലെ​ത്തു​ന്നു. സാ​യ് പ​ല്ല​വി​ക്കൊ​പ്പം "ഹെ​യ് പി​ള്ള​ഗ​ഡാ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണു ദു​ൽ​ഖ​ർ തെ​ലു​ങ്കി​ലെ​ത്തു​ന്ന​ത്.​ സെ​പ്റ്റം​ബ​ർ എ​ട്ടി​നു ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. സ​മീ​ർ താ​ഹി​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം തീയറ്റ​റു​ക​ളി​ലെ​ത്തി​യ "ക​ലി’​യാ​ണു മൊ​ഴി​മാ​റി "ഹെ​യ് പി​ള്ള​ഗ​ഡാ’​യാ​യി തെ​ലു​ങ്കി​ലെ​ത്തു​ന്ന​ത്.

ദു​ൽ​ഖ​റി​നെ​ക്കാ​ളും സാ​യ് പ​ല്ല​വി​യു​ടെ താ​ര​മൂ​ല്യ​ത്തി​ലാ​ണു തെ​ലു​ങ്ക് വി​ത​ര​ണ​ക്കാ​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്. ശേ​ഖ​ർ ക​മ്മു​ല സം​വി​ധാ​നം ചെ​യ്തു സാ​യ് പ​ല്ല​വി​ക്കൊ​പ്പം വ​രു​ണ്‍ തേ​ജ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും ഇ​പ്പോ​ഴും തീ​യേ​റ്റ​റു​ക​ളി​ലു​ണ്ട്. ശേ​ഖ​ർ ക​മ്മു​ല​യാ​ണ് "ഹെ​യ് പി​ള്ള​ഗ​ഡാ’​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വഹി​ച്ച​ത്.

ദു​ൽ​ഖ​ർ തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ​ചി​ത്രം "മ​ഹാ​ന​ദി’​യാ​ണെ​ങ്കി​ലും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ഭി​ന​യി​ച്ച പ​ല സി​നി​മ​ക​ളും തെ​ലു​ങ്കി​ലേക്കു മൊ​ഴി​മാ​റ്റിയെ​ത്തി​യി​ട്ടു​ണ്ട്. അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ ഉ​സ്താ​ദ് ഹോ​ട്ട​ൽ, ജാ​നു​സ് മു​ഹ​മ്മ​ദി​ന്‍റെ 100 ഡെ​യ്സ് ഓ​ഫ് ല​വ്, മ​ണിര​ത്നം ത​മി​ഴി​ൽ സം​വി​ധാ​നം ചെ​യ്ത "ഓ ​കാ​ത​ൽ ക​ണ്‍​മ​ണി’, രാ​ജീ​വ് ര​വി​യു​ടെ ക​മ്മ​ട്ടി​പ്പാ​ടം, സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ എ​ന്നീ സി​നി​മ​ക​ളാ​ണു പ​ല കാ​ല​ങ്ങ​ളി​ലാ​യി തെ​ലു​ങ്കി​ലേ​ക്കു മൊ​ഴി​മാ​റ്റിയെത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.