റൂം കിട്ടിയില്ല; സ്വന്തം പ്രതിമയ്ക്കു കീഴെ അന്തിയുറങ്ങി അർണോൾഡ്
Tuesday, August 22, 2017 3:25 AM IST
ഒ​രു കാ​ല​ത്ത് ഹോ​ളി​വു​ഡി​നെ കൈ​വെ​ള്ള​യി​ലൊ​തു​ക്കി​യ ഹോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ അ​ർ​ണോ​ൾ​ഡ് ഷ്വാ​സ്നെ​ഗ​ർ തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന ചി​ത്രം വൈ​റ​ലാ​കു​ന്നു. മു​ൻ​കൂ​ട്ടി ​ബു​ക്ക് ചെ​യ്യാ​തി​രു​ന്ന​തി​നാ​ൽ ഹോ​ട്ട​ലി​ൽ റൂം ​ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്വ​ന്തം വെ​ങ്ക​ല പ്ര​തി​മ​യ്ക്ക് താ​ഴെ അ​ദ്ദേ​ഹ​ത്തി​ന് കി​ട​ന്നു​റ​ങ്ങേ​ണ്ടി വ​ന്ന​ത്.

എ​ന്നാ​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ മു​ൻ ഗ​വ​ർ​ണ​ർ കൂ​ടി​യാ​യി​രു​ന്ന ഷ്വാ​സ്നെ​ഗ​റി​നെ പോ​ലെ ഒ​രാ​ൾ എ​ന്തി​നാ​ണ് തെ​രു​വി​ൽ കി​ട​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളി​ൽ നി​ന്നു​യ​ർ​ന്ന ചോ​ദ്യം. ’ പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ തി​ള​ങ്ങി​യി​രു​ന്ന കാ​ല​ത്ത് ന​മ്മ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ത് ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ന​മ്മ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. കാ​ലം മാ​റി, ന​മ്മ​ൾ എ​ല്ലാം ഉ​പേ​ക്ഷി​ച്ചു പോ​കേ​ണ്ടി വ​രും’ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ർ​ണോ​ൾ​ഡി​ന്‍റെ അ​ഭി​പ്രാ​യ​മി​ങ്ങ​നെ​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.