ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധകാലത്ത് കാ​ണാ​താ​യ യു​ദ്ധ​വി​മാ​നം നദിയിൽ
Thursday, August 10, 2017 2:57 AM IST
ച​രി​ത്ര​ത്തി​ന്‍റെ മാ​യ്ക്കാ​നാ​കാ​ത്ത ഏ​ടു​ക​ളി​ലേ​ക്ക് ഏ​ഴു​തിച്ചേർ​ക്ക​പ്പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം. ഇ​പ്പൊ​ഴി​താ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ കാ​ണാ​താ​യ ഒ​രു യു​ദ്ധ​വി​മാ​നം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജ​പ്പാ​ന്‍റെ ഏ​യ്ച്ചി ഇ13എ സീപ്ലെയിൻ ആണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മൈ​ക്രൊ​നേ​ഷ്യ​ൻ മേഖലയിലെ പസഫിക്​ ദ്വീപുസമൂഹമായ പാ​ലാ​വു സന്ദർശിക്കാൻ ഷാ​ലോ ന​ദി​യി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ പായൽ കൊണ്ടു മൂടിയ നിലയിലായിരുന്നു വി​മാ​നം. വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ നാശനഷ്ടങ്ങളൊന്നും വിമാനത്തിന് സംഭവിച്ചിട്ടില്ല. ഇ​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

ജാ​പ്പനീസ് നാവികസേനാ വി​മാ​ന​മാ​യ ഏ​യ്ച്ചി ഇ13എ 1941 മു​ത​ൽ 1945 വ​രെ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​വി​മാ​ന​ത്തി​ൽ മൂ​ന്നു യാ​ത്ര​ക്കാ​രെ​യും 250 കി​ലോ​ഗ്രാം ബോം​ബും ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ സാ​ധി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.