പശുവിനെ വിവാഹം ചെയ്ത് 74കാരി; കാരണം വിചിത്രം..!
Monday, July 24, 2017 2:58 AM IST
ഭർത്താവ് മരിച്ചുപോയ 74 കാരി രണ്ടാമത് വിവാഹം ചെയ്തത് ഒരു പശുവിനെ. കാരണവുമുണ്ട്, മരിച്ചുപോയ ഭർത്താവിന്‍റെ പുനർജന്മമാണത്രേ ആ പശു. കംബോഡിയയിലാണ് സംഭവം. ക്രാ​റ്റീ പ്ര​വിശ്യ​യിലുള്ള ഖിം ​ഹാംഗ് ആണ് ആചാരങ്ങളെല്ലാം അനുസരിച്ച് അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള പശുവിനെ ഭർത്താവായി സ്വീകരിച്ചത്.

ഖിമ്മിന്‍റെ ഭ​ർ​ത്താ​വ് ടോൽ ഖുത് ഒ​രു വ​ർ​ഷം മു​ന്പാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വ് തന്നോടു സംസാരിച്ചുവെന്നും ഉ​ട​നെ ആ പ​ശു ത​ന്‍റെ അ​ടു​ക്ക​ലെത്തി സ്നേ​ഹ​ത്തോ​ടെ മു​ട്ടി​യു​രുമ്മുരയും ചെയ്തുവെന്നും ഖിം പറഞ്ഞു. ഇതാണ് ആ പശുവിനെത്തന്നെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു കാരണം.




ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ പു​ന​ർ​ജന്മ​മാ​ണി​തെ​ന്ന് ഖിമ്മിന്‍റെ മ​ക്ക​ളും വി​ശ്വ​സി​ക്കു​ന്നു. കാ​ര​ണം ഇ​വ​രോ​ടു​ള്ള പ​ശു​വി​ന്‍റെ പെ​രു​മാ​റ്റ​വും വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ്. ടോൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് ഈ ​പ​ശു​വി​ന്‍റെ​യും താ​മ​സം. മു​റി​യി​ലു​ള്ള ജ​നാ​ല​യി​ൽ കൂ​ടി ടോൽ നോ​ക്കു​ന്ന​തു പോ​ലെ ത​ന്നെ പ​ശു​വും തന്നെ നോ​ക്കു​മെ​ന്നാ​ണ് ഖിം പ​റ​യു​ന്ന​ത്.

ത​ന്‍റെ മ​ര​ണ​ശേ​ഷ​വും ഈ ​പ​ശു​വി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഖിം ​ത​ന്‍റെ മ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കം​ബോ​ഡി​യ മു​ഴു​വ​ൻ ച​ർ​ച്ചാ വി​ഷ​യ​മാ​യ ഈ ​പ​ശു​വി​നെ കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​നം​പ്ര​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.