നടുറോഡിൽ കാർ നിന്നുപോയി; ബോ​ണ​റ്റ് തു​റ​ന്നു നോ​ക്കി​യ​ യുവതി ഞെട്ടി..!
Monday, July 24, 2017 1:48 AM IST
ബ്ര​സി​ലി​ലെ കാം​പോ ലാ​ർ​ഗോ​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ലി​ഡി​യാനെ ബ്രാ​ഗാ കാ​ർ​ലോ​സ് എ​ന്ന യു​വ​തി. പെ​ട്ടെ​ന്നാ​ണ് കാർ ന​ടു​റോ​ഡി​ൽ നി​ന്നു പോ​യത്. കാർ സ്റ്റാ​ർ​ട്ടാ​ക്കാ​ൻ പ​ല​ത​വ​ണ ഇ​വ​ർ പ​രി​ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒടുവിൽ, സം​ഭ​വ​മെ​ന്താ​ണെ​ന്ന് അറിയാൻ കാ​റി​ന്‍റെ ബോ​ണ​റ്റ് തു​റ​ന്നു നോ​ക്കി​ ലി​ഡി​യാനെ ഞെ​ട്ടി. ബോ​ണ​റ്റി​നുള്ളിൽ ഒരു നായക്കുട്ടി ഇരിക്കുന്നു. നായ കാ​ര​ണം എ​ൻ​ജി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​ണ് കാ​ർ നി​ന്നു പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ലിഡിയാനെ നായക്കുട്ടിയെയും കൂടെക്കൂട്ടി.

ലി​ഡിയാനെയുടെ സം​ര​ക്ഷ​ണയി​ലാ​ണ് നാ​യ്ക്കു​ട്ടി ഇ​പ്പോ​ൾ. പ​ക്ഷെ ഒ​രു ലാബ്രഡോർ നാ​യ ഉ​ള്ള തനി​ക്ക് ഒ​രെ​ണ്ണ​ത്തി​നെ കൂ​ടി വ​ള​ർ​ത്താ​നു​ള്ള സ്ഥ​ലം വീ​ട്ടി​ലി​ല്ലെന്നാണ് ഇവർ പറയുന്നത്. ആ​രെ​ങ്കി​ലും തി​ര​ക്കി വ​ന്നാ​ൽ നായയെ മ​ട​ക്കി ന​ൽ​കാനുള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ലിഡിയാനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.