രാ​ജ​മൗ​ലി ചി​ത്ര​ത്തി​ൽ ശ്രീ​ദേ​വി എ​ത്തു​ന്നു; നാ​യ​ക​ൻ ​മോ​ഹ​ൻ​ലാ​ൽ
Friday, July 21, 2017 4:39 AM IST
ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​തി​നു തെ​ളി​വാ​യി​രു​ന്നു എ​സ് എ​സ് രാ​ജ​മൗ​ലി ആ​രാ​ധ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ച ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി. ഇ​ന്ത്യ മു​ഴു​വ​ൻ ഇ​ള​ക്കി മ​റി​ച്ച ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്ത​തി​ന്‍റെ പി​ന്നാ​ലെ ചി​ത്ര​ത്തെ കു​റി​ച്ച് പ​ല വി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി രാ​ജ​മൗ​ലി പ​ല പ്ര​മു​ഖ താ​ര​ങ്ങ​ളെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ അ​തെ​ല്ലാം നി​ര​സി​ക്കു​ക​യാ​യി​രു​ന്നുവെന്നുമാണ് കേട്ടത്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ട​ത് പ്ര​ശ​സ്ത ന​ടി ശ്രീ​ദേ​വി​യു​ടെ പേ​രാ​യി​രു​ന്നു.

ബാ​ഹു​ബ​ലി​യി​ൽ ര​മ്യ കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച ശി​വകാമി ദേ​വി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ രാ​ജ​മൗ​ലി ആ​ദ്യം സ​മീ​പി​ച്ച​ത് ശ്രീ​ദേ​വി​യെ ആ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ അ​ത് നി​ര​സി​ച്ചു. പ​ക്ഷെ ചി​ത്രം റി​ലീ​സ് ചെ​യ്ത​തി​ന് ശേ​ഷം ശ്രീ​ദേ​വി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് രാ​ജ​മൗ​ലി രം​ഗ​ത്തെ​ത്തി​യ​താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മു​ഴ​ങ്ങി​ക്കേ​ട്ട​ത്. ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​മാ​ണ് ശ്രീ​ദേ​വി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും നി​ര​വ​ധി വി​മാ​ന ടി​ക്ക​റ്റു​ക​ൾ ചോ​ദി​ക്കു​ക​യും ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ടു എന്നെല്ലാം രാജമൗലി പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കാ​ൻ താ​ൻ ത​യാ​റാ​കാ​ത്ത​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്രീ​ദേ​വി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​ക്ഷെ ശി​വ​കാ​മി​യു​ടെ വേ​ഷം ശ്രീ​ദേ​വി ചെ​യ്യാ​തി​രു​ന്ന​ത് ന​ന്നാ​യി എ​ന്ന് രാ​ജ​മൗ​ലി പ​റ​ഞ്ഞ​താ​ണ് താ​ര​ത്തെ ഏ​റ്റ​വും ക്ഷോ​ഭി​പ്പി​ച്ച​ത്. പി്ന്നാ​ലെ ഇ​വ​ർ ത​മ്മി​ൽ പി​ണ​ക്ക​ത്തി​ലാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ളും പ​ര​ന്നി​രു​ന്നു. എന്നാൽ ഇപ്പോൾ പി​ണ​ക്കം മ​റ​ന്ന് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് പുറത്തുവരുന്ന​ത്.

പ​ക്ഷെ ഈ ​സി​നി​മ​യി​ലെ പ്ര​ത്യേ​ക​ത ഇ​തൊ​ന്നു​മ​ല്ല. കാ​ര​ണം മ​ല​യാ​ള​ത്തി​ന്‍റെ മഹാനടൻ മോ​ഹ​ൻ​ലാ​ലാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് എ​ന്നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഫാന്‍റസി ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തിൽ യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങളും പ്രമേയമാകുമെന്നും സൂചനയുണ്ട്. മു​ൻ​പ് മോ​ഹ​ൻ​ലാ​ൽ തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ച്ച ര​ണ്ട് ചി​ത്ര​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. വാ​ർ​ത്ത​ക​ൾ ഇ​ങ്ങ​നെ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നൊ​ന്നും ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​ര​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.