ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യപു​ഷ്പം അ​മേ​രി​ക്ക​യി​ൽ
Friday, July 21, 2017 3:58 AM IST
ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ ഒ​രു മ്യൂ​സി​യ​ത്തി​നു​മു​ന്പി​ൽ 2400 ആ​ളു​ക​ൾ ഒ​രു പൂ​വി​ന്‍റെ രൂ​പ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ ര​ചി​ക്ക​പ്പെ​ട്ടത് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ പു​ഷ്പ​മാ​യി​രു​ന്നു അ​ത്. സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ​യി​ലു​ള്ള ഏ​ഷ്യ​ൻ ആ​ർ​ട്ട് മ്യൂ​സി​യ​മാ​ണ് ഈ ​അ​പൂ​ർ​വ റി​ക്കാ​ർ​ഡി​ന് വേ​ദി​യാ​യ​ത്.

പ​ച്ച​യും പി​ങ്കും നി​റ​ത്തി​ലു​ള്ള കു​പ്പാ​യ​ങ്ങ​ൾ അ​ണി​ഞ്ഞ് താ​മ​ര​പ്പൂ​വി​ന്‍റെ രൂ​പ​ത്തി​ലാ​ണ് ആ​ളു​ക​ൾ നി​ര​ന്നു​നി​ന്ന​ത്. റി​ക്കോ​ർ​ഡ് പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു​മി​നി​ട്ടോ​ളം ഇ​വ​ർ അ​ന​ങ്ങാ​തെ നി​ന്നു.

ചെ​ളി​യി​ൽ വ​ള​രു​ന്ന പു​ഷ്പ​മാ​ണെ​ങ്കി​ലും നി​ർ​മ​ല​വും മ​നോ​ഹ​ര​വു​മാ​യ പു​ഷ്പ​മാ​ണ് താ​മ​ര. ചു​റ്റു​പാ​ടും സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും ഉ​ണ്ടാ​കു​ന്പോ​ൾ അ​തി​നെ ത​ര​ണം ചെ​യ്യാ​ൻ പ്രേ​ര​ണ ന​ൽ​കു​ന്ന പൂ​വാ​ണ​ത്. ഇന്നത്തെ സംഘർഷം നിറഞ്ഞ ജീവിതത്തിൽ ഒാരേ മനുഷ്യരും ഓരോ താമരപ്പൂവായി മാറാൻ ശ്രമിക്കണമെന്നും മ്യൂ​സി​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.