മ​ഞ്ഞുമ​ല​ക​ളെ സാ​ക്ഷി​യാ​ക്കി അ​വ​ർ മി​ന്നുകെ​ട്ടി! ചിത്രങ്ങൾ വൈറൽ
Wednesday, July 19, 2017 3:42 AM IST
പലതരത്തിലുള്ള കല്യാണങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ 1.6 കിലോമീറ്റർ കനത്തിൽ മഞ്ഞ് പുതഞ്ഞ് കിടക്കുന്ന അന്‍റാർട്ടിക്കയിൽ നടന്ന കല്യാണമാണ് ഇപ്പോൾ വൈറൽ ആകുന്നത്. കൊടുംതണുപ്പിൽ അന്‍റാർട്ടിക്കയിലെ മ​ഞ്ഞു​മ​ല​ക​ളെ സാ​ക്ഷി​യാ​ക്കിയാണ് ഈ വധുവരൻമാർ മി​ന്നുകെ​ട്ടിയത്. അതും തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട വസ്ത്രങ്ങൾ ധരിക്കാതെയും.



ല​ണ്ട​ൻ സ്വ​ദേ​ശി​ക​ളാ​യ ടോം ​സി​ൽ​വ​സ്റ്റ​റും ജൂ​ലി ബാ​മു​മാ​ണ് അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ​വ​ച്ച് മി​ന്നുകെ​ട്ടി വി​സ്മ​യം തീ​ർ​ത്ത​ത്. ഹിമപ്ര​ദേ​ശ​ത്തെ ഗൈ​ഡു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​വ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ 18 പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ക​ട​ലി​ന​ടി​യി​ലും ആ​കാ​ശ​ത്തുവ​ച്ചും വി​വാ​ഹി​ത​രാ​യ​വ​രു​ടെ വാ​ർ​ത്ത​ക​ൾ കേ​ട്ടി​ട്ടാ​ണ് ത​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്ന് ദ​ന്പ​തി​കൾ പ​റ​ഞ്ഞു.

ചിത്രങ്ങളും വീഡിയോയും കാണാം:





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.