ചൈനീസ് എക്സ്പോയിൽ താരമായി ബാ​റ്റ്മൊ​ബീ​ൽ
Saturday, July 15, 2017 8:59 PM IST
ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള സൂ​പ്പ​ർ ക​ഥാ​പാ​ത്രം ബാ​റ്റ്മാ​ന്‍റെ സൂ​പ്പ​ർ​ കാ​ർ ’ബാ​റ്റ്മൊ​ബീൽ’ നേ​രി​ട്ടു​ കാ​ണാ​ൻ ആ​രാ​ധ​ക​ർ​ക്ക് അ​വ​സ​രം. ബാ​റ്റ്മാ​നെ​പ്പോ​ലെ​ത​ന്നെ വ​വ്വാ​ലി​നോ​ട് രൂ​പ​സാ​ദൃശ്യ​മു​ള്ള ബാ​റ്റ്മൊ​ബീൽ ചൈ​ന​യി​ലെ ചാ​ങ്ചു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ട്ടോ​മൊ​ബൈ​ൽ എ​ക്സ്പോ​യി​ലാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.



ബാ​റ്റ്മാ​ൻ ക​ഥ​ക​ളി​ൽ ബാ​റ്റ്മാ​ന്‍റെ സാ​ഹ​സ​ങ്ങ​ളി​ലെ​ല്ലാം കൂ​ടെ​യു​ള്ള ഈ ​കാ​റി​ന് ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് രൂ​പം മാ​റാ​നും റി​മോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നു​മൊ​ക്കെ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കാ​റി​ന് ബാ​റ്റ്മൊ​ബീ​ലി​ന്‍റെ രൂ​പം മാ​ത്ര​മേ​യു​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.