തെരുവിലെ കൂ​ട്ടു​കാ​ര​ന് പു​ത​പ്പ് ന​ൽ​കി നായയുടെ സ്നേ​ഹം; ചി​ത്രം വൈ​റ​ൽ
Saturday, July 15, 2017 10:59 AM IST
സു​ലെൻ ഷോംലോഫെ​ൽ.. ബ്ര​സീ​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹ​വും. എ​ന്നാ​ൽ ഈ ​പേ​രാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും ഉയർന്നുകേട്ടുകൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​യി​രു​ന്നു ഇ​തി​നു കാ​ര​ണം.

തെ​രു​വി​ൽ നി​ന്ന് എ​ടു​ത്ത് വ​ള​ർ​ത്തി​യ ത​ന്‍റെ പൊ​ന്നോ​മ​ന നാ​യ ല​ന കൂ​ടി​ന് സ​മീ​പം കി​ട​ക്കു​ന്ന ഒ​രു തെ​രു​വു നാ​യ​യ്ക്ക് പു​ത​പ്പ് പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ൻ​പ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് വ​ഴി പ​ങ്കു​വ​ച്ച ചി​ത്രം പ​ക​ർ​ത്തി​യ​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ശ്രുത വ​ധു​വാ​ണ്.

എ​ട്ടു മാ​സം പ്രാ​യ​മു​ള്ള നാ​യ​യാ​ണ് ല​ന. വ​ലി​യ ക​ന്പി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച വേ​ലി​യു​ടെ സ​മീ​പം പു​ത​പ്പ് പു​ത​ച്ച് കി​ട​ക്കു​ന്ന ല​ന വേ​ലി​യു​ടെ പു​റ​ത്ത് കി​ട​ക്കു​ന്ന മ​റ്റൊ​രു നാ​യ​യ്ക്ക് ത​ണു​പ്പ​ക​റ്റാ​ൻ ത​ന്‍റെ പു​ത​പ്പി​ന്‍റെ പ​കു​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​നാ​യ​യ്ക്കും ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി താ​മ​സി​ക്കാ​ൻ ഒ​രി​ടം ക​ണ്ടെ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ ഇ​രു​വ​രും. ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ആയിരക്കണക്കിനാളുകൾ ചി​ത്രം ഷെ​യ​ർ ചെ​യ്തി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.