ബി​എം​ഡ​ബ്ല്യു മോ​ഷ്ടി​ച്ച ക​ള്ള​ന് കിട്ടിയ മുട്ടൻ പണി
Monday, July 10, 2017 5:09 AM IST
തി​ര​ക്കി​ട്ട് എ​വി​ടേ​ക്കെ​ങ്കി​ലും പോ​കു​ന്പോ​ൾ വ​ഴി​യി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ത​ല​വേ​ദ​ന​യാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ കന്‍റോണ്‍​മെ​ന്‍റ് സ്റ്റേ​ഷ​ൻ റോ​ഡി​നു മു​ന്പി​ലു​ണ്ടാ​യ ഗ​താ​ഗ​ത കു​രു​ക്ക് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പി​നാ​കി ബാ​നി​ക്കൊ​രു അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​എം​ഡബ്ല്യു കാ​ർ മോഷണം പോ​യ​പ്പോ​ൾ ഈ ​ഗ​താ​ഗ​തക്കുരു​ക്കാ​ണ് ത​ന്‍റെ കാർ തി​രി​കെ ല​ഭി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സ​ഹാ​യ​ക​മാ​യ​ത്.

പി​നാ​ക്കി ബാ​നി മു​ൻ​പ് ത​ന്‍റെ മാ​രു​തി സെ​ൻ കാ​ർ വി​ല്ക്കാ​നു​ണ്ട​ന്നു കാ​ണി​ച്ച് ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യ​മി​ട്ടി​രു​ന്നു. പ​ര​സ്യം ക​ണ്ട് ജി​ഗാ​ർ എ​ന്ന് പേ​രു​ള്ള ഒ​രു യു​വാ​വ് കാ​റ് കാ​ണാ​ൻ എ​ത്തി. എ​ന്നാ​ൽ പി​നാ​ക്കി​യു​ടെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ് സെ​ന്നി​നു സ​മീ​പം ഒ​രു ബി​എം​ഡബ്ല്യു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഞൊ​ടി​യി​ട​യി​ൽ ജി​ഗാ​ർ ത​ന്‍റെ കൈ​യി​ൽ ക​രു​തി​യ മു​ള​കുപൊ​ടി പി​നാ​ക്കിയു​ടെ ക​ണ്ണി​ൽ വി​ത​റി​യ ശേ​ഷം ബി​എം​ഡബ്ല്യുവു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​വി​ദ​ഗ്ധ​മാ​യി അയാൾ പു​റ​ത്തുക​ട​ന്നു.

പ​ക്ഷെ റോ​ഡി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണി പാ​ളി​യെ​ന്നു ജി​ഗാ​റി​നു മ​ന​സി​ലാ​യ​ത്. ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം നീ​ണ്ടു കി​ട​ക്കു​ന്ന ട്രാ​ഫി​ക്ക് കു​രു​ക്കി​ൽ ജി​ഗാ​ർ കു​ടു​ങ്ങിപ്പോകു​ക​യാ​യി​രു​ന്നു. പിന്നാലെയെ​ത്തി​യ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഇയാളെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ചി​ല സ​മ​യ​ങ്ങ​ളി​ൽ ശ​പി​ക്കു​ന്ന ഗ​താ​ഗ​തക്കുരു​ക്കി​ന് ഇപ്പോൾ ന​ന്ദി പ​റ​യു​ക​യാ​ണ് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പി​നാ​ക്കി ബാ​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.