ബോംബിട്ടാലും തകരില്ല: ഇസ്ര‍യേലിൽ മോദി തങ്ങുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറിയിൽ
Thursday, July 6, 2017 2:09 AM IST
ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തിയും സാങ്കേതികശേഷിയുള്ള രാജ്യമാണ് ഇസ്രയേൽ. പലവട്ടം അത് ലോകത്തിനു മുന്നിൽ വെളിവായിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആ സാങ്കേതിക മികവ് നേരിട്ട് അനുഭവിച്ചറിഞ്ഞു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറി

മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​സ്ര​​​​യേ​​​​ലി​​​​ല്‍ എ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഹോ​​​​ട്ട​​​​ല്‍ മു​​​​റി​​​​യി​​​​ലാണ്. ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം, രാ​​​​സാ​​​​ക്ര​​​​മ​​​​ണം, വെ​​​​ടി​​​​വ​​​​യ്പ് തു​​​​ട​​​​ങ്ങി എ​​​​ല്ലാ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​യും ചെ​​​​റു​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മു​​​​റി​​​​യാ​​​​ണ് ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ലെ പ്രശസ്തമായ കിം​​​​ഗ് ദാ​​​​വീ​​​​ദ് ഹോ​​​​ട്ട​​​​ലി​​​​ൽ മോ​​​​ദി​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യ​​​​ത്.




ഹോ​​​​ട്ട​​​​ല്‍ മു​​​​ഴു​​​​വ​​​​ന്‍ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​ലാ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി താ​​​​മ​​​​സി​​​​ക്കു​​​​ന്ന മു​​​​റി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കും. ഹോട്ടലിന് എന്തെങ്കിലും സംഭവിച്ചാൽ ഈ മുറി മാത്രം പ്രത്യേക അറ പോലെ മാറുമെന്ന് ഹോട്ടലിന്‍റെ ഓപ്പറേഷൻസ് ഡയറക്ടറും മോദിയുടെ സന്ദർശനത്തിന്‍റെ ഓഫീസർ ഇൻ-ചാർജുമായ ഷെൽഡൻ‌ റിറ്റ്സ് പറയുന്നു. മോ​​​​ദി​​​​ക്കും കൂ​​​​ടെ​​​​യു​​​​ള്ള സം​​​​ഘ​​​​ത്തി​​​​നും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ​​​​വേ​​​​ണ്ടി 110 മു​​​​റി​​​​ക​​​​ളാ​​​​ണ് ഒ​​​​ഴി​​​​പ്പി​​​​ച്ചത്. പ്രധാന പാതയിൽ നിന്നു മാറി സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കുള്ള വാഹനങ്ങളുടെ വരവ് നിയന്ത്രിച്ചിട്ടുണ്ട്.

കോൺക്രീറ്റും ഉരുക്കും ചേർത്താണ് ഹോട്ടൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. മുറികളുടെ ജാലകങ്ങൾ ബുള്ളറ്റ്, റോക്കറ്റ് -പ്രൂഫ് ആയാണ് നിർമിച്ചിരിക്കുന്നത്. മുറികളിലേക്കുള്ള എയർ കണ്ടീഷൻ സംവിധാനങ്ങൾ ഗ്യാസ് പ്രൂഫുമാണ്. ഹോട്ടലിലെ എല്ലാ ജീവനക്കാരും സദാസമയം ഇസ്രേലി ഷിൻ ബെറ്റ് സെക്യൂരിറ്റി സർവീസിന്‍റെ നിരീക്ഷണത്തിലാണ്.




ലോകനേതാക്കളുടെ ഇഷ്ടസങ്കേതം

ഇ​​​​തി​​​​ന് മു​​​​ന്‍പ് ബി​​​​ൽ ക്ലി​​​​ന്‍റ​​​​ണ്‍, ജോ​​​​ർ​​​​ജ് ബു​​​​ഷ്, ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ, ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് തു​​​​ട​​​​ങ്ങി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ​​​​ക്ക് ഈ ​​​​ഹോ​​​​ട്ട​​​​ലി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ താ​​​​മ​​​​സ​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തേ സു​​​​ര​​​​ക്ഷ​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കും ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും റി​​​​റ്റ്സ് പ​​​​റ​​​​ഞ്ഞു.




മോദിക്ക് ഗുജറാത്തി ഭക്ഷണം

സ​​​​സ്യാ​​​​ഹാ​​​​രം മാ​​​​ത്രം ക​​​​ഴി​​​​ക്കു​​​​ന്ന മോ​​​​ദി​​​​യു​​​​ടെ ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​ത്തെ മാ​​​​നി​​​​ച്ചു​​കൊ​​​​ണ്ട് മു​​​​റി​​​​ക്കു​​​​ള്ളി​​​​ല്‍ത്ത​​ന്നെ പ്ര​​​​ത്യേ​​​​ക അ​​​​ടു​​​​ക്ക​​​​ള അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ഇ​​​​ഷ്ടം ഗു​​​​ജ​​​​റാ​​​​ത്തി ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണ് അ​​​​തു​​​​കൊ​​​​ണ്ട് ത​​​​ന്നെ ഇ​​​​ന്ത്യ​​​​ന്‍ ഭ​​​​ക്ഷ​​​​ണം ത​​​​ന്നെ മോ​​​​ദി​​​​ക്ക് ന​​​​ല്‍കു​​​​മെ​​​​ന്നും ഹോ​​​​ട്ട​​​​ല്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ഏ​​​​താ​​​​ണ്ട് എ​​​​ല്ലാ ചേ​​​​രു​​​​വ​​​​ക​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഹോ​​​​ട്ട​​​​ല്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. യ​​​​ഹൂ​​​​ദ ഭ​​​​ക്ഷ​​​​ണ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു ഹോ​​​​ട്ട​​​​ലി​​​​ല്‍ ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്യു​​​​ന്ന​​​​ത്. യ​​​​ഹൂ​​​​ദ ഭ​​​​ക്ഷ​​​​ണ ച​​​​ട്ട​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ത്ത ചി​​​​ല ചേ​​​​രു​​​​വ​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഹോ​​​​ട്ട​​​​ല്‍ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.




ചരിത്രം

1946ൽ ഹോട്ടലിലെ ബ്രിട്ടീഷ് ഓഫീസർമാരെ ലക്ഷ്യമിട്ട് സയണിസ്റ്റുകൾ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ഹോട്ടൽ പുനർനിർമിക്കുകയായിരുന്നു.




വാടക കേട്ടാൽ ഞെട്ടും

സുരക്ഷ കൂടുതലുണ്ട് എന്നതിനാൽ തന്നെ ഹോട്ടൽ വാടകയും ഭീമമാണ്. കിംഗ് ദാവീദ് ഹോട്ടലിലെ സാദാ മുറിയിൽ ഒരു രാത്രി അന്തിയുറങ്ങണമെങ്കിൽ 1.07 കോടി രൂപയാണ് വാടക നല്കേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.