ചതിച്ചത് കൂട്ടത്തിലുള്ളയാൾ: പാണ്ഡ്യയുടെ ട്വീറ്റ് വൈറലായി, പിന്നെ വിവാദമായി
Tuesday, June 20, 2017 12:47 AM IST
ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ ദ​യ​നീ​യ തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഓ​ള്‍റൗ​ണ്ട​ര്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ജ​ഡേ​ജ​യു​മാ​യു​ള്ള ധാ​ര​ണ​പ്പി​ശ​കി​ല്‍ പു​റ​ത്താ​യ​തി​ല്‍ ഏ​റെ നി​രാ​ശ​യോ​ടെ​യാ​ണ് പാ​ണ്ഡ്യ മൈ​താ​നം വി​ട്ട​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് പാ​ണ്ഡ്യ​യു​ടെ പേ​രി​ല്‍വ​ന്ന ട്വി​റ്റ​ര്‍ മെ​സേ​ജ് ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. കൂ​ട്ട​ത്തി​ല്‍ ഒ​രാ​ളാ​ണ് ത​ങ്ങ​ളെ ച​തി​ച്ച​തെ​ന്നും മ​റ്റു​ള്ള​വ​രെ എ​ന്തി​ന് കു​റ്റം പ​റ​യ​ണം എ​ന്നാ​യി​രു​ന്നു ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ ട്വീ​റ്റ്. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​ട്വീ​റ്റ് ഹാ​ര്‍ദി​ക് പാ​ണ്ഡ്യ ഡി​ലീ​റ്റ് ചെ​യ്യു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍, ഈ ​ട്വീ​റ്റി​ന്‍റെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മ​ല്ല.

ജ​ഡേ​ജ​യു​ടെ നി​രു​ത്ത​ര​വാ​ദ​​പ​ര​മാ​യ പ്ര​ക​ട​ന​മാ​ണ് പാ​കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഹാ​ര്‍ദി​ക്കി​ന്‍റെ റ​ണ്ണൗ​ട്ടി​ല്‍ ക​ലാ​ശി​ച്ച​ത്. റ​ണ്ണി​നാ​യി ഓ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ പി​ന്നീ​ട് തി​രി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഹാർദി​ക് പാ​ണ്ഡ്യ മ​റു​വ​ശ​ത്ത് ക്രീ​സി​ല്‍ എ​ത്തു​ക​യും ചെ​യ്തു.
രോ​ഷ​മ​ട​ക്കാ​നാ​കാ​തെ​യാ​ണ് പാ​ണ്ഡ്യ ക്രീ​സ് വി​ട്ട​ത്.




43 പ​ന്തു​ക​ളി​ല്‍നി​ന്ന് ആ​റു സി​ക്‌​സും നാ​ലു ബൗ​ണ്ട​റി​യു​മ​ട​ക്കം 76 റ​ണ്‍സ് പാ​ണ്ഡ്യ അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. 26.3 ഓ​വ​റി​ലാ​ണ് ഹാ​ര്‍ദി​ക് പാ​ണ്ഡ്യ പു​റ​ത്താ​യ​ത്. പാ​ണ്ഡ്യ ക്രീ​സി​ല്‍ നി​ല​യു​റ​പ്പി​ച്ച​പ്പോ​ള്‍ ഇ​ന്ത്യ​ക്കു വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടായി​രു​ന്നു.

ഹാ​ര്‍ദി​ക്കി​ന്‍റെ പെ​രു​മാ​റ്റ​ത്തെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​ര​ശേ​ഷം വി​രാ​ട് കോ​ഹ്‌ലി സം​സാ​രി​ച്ച​ത്. എ​ല്ലാ​വ​രും ടീ​മി​നോ​ട് അ​ങ്ങേ​യ​റ്റ​ത്തെ പ്ര​തി​ബ​ദ്ധ​ത പു​ല​ര്‍ത്തും വി​ധ​മാ​ണ് ക​ളി​ക്കു​ക. പു​റ​ത്താ​യ രീ​തി​യി​ല്‍ ഹാ​ര്‍ദി​ക്കി​നു വി​ഷ​മ​മു​ണ്ടാ​കും അ​താ​ണ് അ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത് - കോ​ഹ്​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.