ചാ​ടി​ത്തെ​റി​ച്ച കാ​ർ​കൂ​ന്ത​ൽ; നൈ​ജീ​രി​യ​ൻ അ​ത്‌​ല​റ്റി​ന് സം​ഭ​വി​ച്ച​ത് വൈ​റ​ൽ
Saturday, June 17, 2017 10:40 AM IST
ഏ​തൊ​രു മ​ത്സ​ര​ത്തി​ലും മ​ത്സ​രാ​ർ​ഥി​ക​ൾ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. മ​ത്സ​രം ലോ​ക​ വേ​ദി​യി​ലാ​ണെ​ങ്കി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ണ്ണു​ക​ളാ​ണ് ഓ​രോ മ​ത്സ​രാ​ർ​ഥി​യേ​യും പി​ന്തു​ട​രു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഓ​രോ മ​ത്സ​രാ​ർ​ഥി​യും ഇ​ത്ത​രി ച​മ​ഞ്ഞു​ത​ന്നെ​യാ​ണ് മ​ത്സ​ര​ത്തി​ന് എ​ത്തു​ക. എ​ന്നാ​ൽ ഇ​തൊ​ര​ൽ​പം ആ​ർ​ഭാ​ട​മാ​യി​ല്ലെ​യെ​ന്നാ​ണ് ഒ​സ്‌​ലോ ഡ​യ​മ​ണ്ട് ലീ​ഗ് കാ​ണാ​നെ​ത്തി​യ​വ​രു​ടെ സം​ശ​യം.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ത​ല​യി​ൽ ഇ​ട​തൂ​ർ​ന്ന മു​ടി​യു​ള്ള​ത് ച​ന്തം​ത​ന്നെ​യാ​ണ്. മു​ടി​യി​ല്ലെ​ന്നും​വ​ച്ച് വി​ഗും പി​ടി​പ്പി​ച്ച് ലോം​ഗ്ജ​മ്പി​ന് എ​ത്തി​യാ​ലോ. വി​ഗു​മാ​യി ലോം​ഗ്ജ​മ്പി​ന് എ​ത്തി​യ നൈ​ജീ​രി​യ​യു​ടെ ബ്ലെ​സിം​ഗ് ഒ​കാ​ഗ്ബാ​റി​നു സം​ഭ​വി​ച്ച​തെ​ന്തെ​ന്ന് കാ​ണേ​ണ്ട​തു ത​ന്നെ​യാ​ണ്.

2008 ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വാ​ണ് ബ്ലെ​സിം​ഗ് ഒ​കാ​ഗ്ബാ​ർ. ഒ​സ്‌​ലോ​യി​ൽ ഒ​കാ​ഗ്ബാ​റി​ന് ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഫി​നീ​ഷ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്.
https://www.youtube.com/embed/9tk9YqhzHYY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.