3.5 സെക്കൻഡ് കൊണ്ട് ഒരു പാലം അപ്രത്യക്ഷമായി; കിടിലൻ വീഡിയോ
Friday, June 16, 2017 5:56 AM IST
ഒ​രു വ​സ്തു നി​ർ​മി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്, എ​ന്നാ​ൽ ന​ശി​പ്പി​ക്കാ​നോ നി​സാ​ര സ​മ​യം മ​തി. അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് ഒ​രു പാ​ലം നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ കൊ​ണ്ട് ത​ക​ർ​ക്കു​ന്ന വീ​ഡി​യോ. ചൈ​ന​യി​ലെ നാ​ൻ​ഹു പാ​ല​മാ​ണ് വെ​റും 3.5 സെ​ക്ക​ൻ​ഡിൽ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ​ത്. 710 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.150 മീ​റ്റ​ർ നീ​ള​വും 25 മീ​റ്റ​ർ വീ​തി​യു​മു​ള്ള ഈ ​പാ​ലം പ​ണി​ത​ത് 1978ലാ​യി​രു​ന്നു.

പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ഈ ​പാ​ലം ത​ക​ർ​ത്ത​ത്. അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ടു മാ​ത്ര​മേ ത​ക​ർ​ത്ത പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​ന​ലു​ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്.

പ​ഴ​യ പാ​ല​ത്തി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും വ​ലി​യ​തു​മാ​യ പാ​ലം നി​ർ​മി​ക്കാ​നാ​ണ് അ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​തി​യ പാ​ലം നി​ർ​മി​ച്ച് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നാ​ണ് പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യു​ന്ന​ത്.
https://www.youtube.com/embed/zp-o6Ys1Abs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.