കംഗാരു​വും നാ​യ​യും ത​മ്മി​ൽ ഉശിരൻ പോരാട്ടം
Friday, June 16, 2017 5:32 AM IST
കംഗാരുവും നായയുമായുള്ള പോരാട്ടത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓ​സ്ട്രേ​ലി​യയി​ലാ​ണ് സം​ഭ​വം. പ​ര​സ്പരം വി​ട്ടുകൊ​ടു​ക്കാ​തെ ഏ​ക​ദേ​ശം 20 മി​നി​ട്ടോ​ള​മാ​ണ് കംഗാരുവും ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയും പോ​ര​ടി​ച്ച​ത്.

കംഗാ​രു ഇ​രുകൈ​ക​ളു​മു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​യ പി​ടി​കൊ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ന്നു​ണ്ട്. കംഗാ​രു ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പിൻവലി‍യാൻ ശ്ര​മി​ക്കു​ന്പോ​ൾ നാ​യ പി​ന്നാ​ലെ ചെ​ന്ന് വീ​ണ്ടും പ്ര​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു സ​മ​യ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​തുവഴി വ​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​രു​വ​രെ​യും മാ​റ്റിവി​ട്ട​ത്. ഇ​ദ്ദേ​ഹം പ​ക​ർ​ത്തി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യായിരുന്നു.
https://www.youtube.com/embed/FMiI9DBJUcY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.