ഇന്ത്യൻ വിദ്യാർഥിനിക്ക് അംഗീകാരം; സാഹിതി ഇനി ബഹിരാകാശത്ത് തിളങ്ങും!
Friday, June 9, 2017 1:17 AM IST
ക​ഴി​ഞ്ഞ ദി​വ​സം വ​രെ മും​ബൈ​യി​ലെ ഒ​രു സ്കൂ​ളി​ലെ സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു സാ​ഹി​തി പിം​ഗ​ളി. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​വ​ളു​ടെ പേ​രി​ൽ ഒ​രു ഗ്ര​ഹം ത​ന്നെ​യു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മും​ബൈ​യി​ലെ ത​ടാ​ക​ങ്ങ​ളെ മ​ലി​ന​മാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഇ​ത്ര​യും വ​ലി​യൊ​രു അം​ഗീ​കാ​രം ത​ന്നെ​ത്തേ​ടി​യെ​ത്തു​മെ​ന്ന് സാ​ഹി​തി ക​രു​തി​യി​രു​ന്നി​ല്ല.

ഇ​ന്‍റെ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ഫെ​യ​റി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള പ്രോ​ജ​ക്‌ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ഹി​തി ത​ടാ​ക​ത്തി​ന്‍റെ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ളു​ടെ ഒ​രു ഡാ​റ്റാ ബേസ് അ​വ​ൾ ഉ​ണ്ടാ​ക്കി. കൂ​ടാ​തെ ജ​ല​മ​ലി​നീ​ക​ര​ണത്തോ​ത് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ആ​പ്പും വി​ക​സി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2,000 പേ​രോ​ട് മ​ത്സ​രി​ച്ച് സാ​ഹി​തി​യു​ടെ പ്രോ​ജ​ക്‌ട് ഒ​ന്നാ​മ​തെ​ത്തി.

ഇ​തി​നി​ടെ സാ​ഹി​തി​യു​ടെ പ്രോ​ജ​ക്‌ട് അ​മേ​രി​ക്ക​യി​ലെ എം​ഐ​ടി​യി​ലെ ലി​ങ്ക​ണ്‍ ലാ​ബി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. പു​തി​യ​താ​യി ക​ണ്ടെ​ത്തു​ന്ന ഗ്ര​ഹ​ങ്ങ​ൾ​ക്ക് പേ​രു​ന​ല്കാ​നു​ള്ള അ​വ​കാ​ശം ഇ​വ​ർ​ക്കാ​ണ്. സാ​ഹി​തി​യു​ടെ പ്രോ​ജ​ക്‌ട് ഇ​ഷ്ട​പ്പെ​ട്ട ലി​ങ്ക​ണ്‍ ലാ​ബ് അ​ധി​കൃ​ത​ർ സാ​ഹി​തി​യു​ടെ പ​ഠ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ക്ഷീ​ര​പ​ഥ​ത്തി​ൽ പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ കു​ഞ്ഞ​ൻ ഗ്ര​ഹ​ത്തി​ന് അ​വ​ളു​ടെ പേ​ര് ന​ല്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.