പുതിയ ഫോസിലുകൾ കിട്ടി; മനുഷ്യവംശത്തിന്‍റെ ചരിത്രം മാറും
Friday, June 9, 2017 1:05 AM IST
മ​നു​ഷ്യകു​ടും​ബ​ത്തി​ലെ ആ​ദി​മ പൂ​ർ​വി​ക​രെ​പ്പ​റ്റി​യു​ള്ള ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളി​ൽ തി​രു​ത്ത്. എ​ത്യോ​പ്യ​യി​ൽ ര​ണ്ടു​ ല​ക്ഷം വർഷങ്ങൾക്കു മു​ൻ​പാ​യി​രു​ന്നു പൂ​ർ​വി​ക​രു​ടെ വാ​സം എ​ന്ന നി​ഗ​മ​ന​മാ​ണ് മാ​റു​ന്ന​ത്. സ്ഥ​ല​വും കാ​ല​വും മാ​റി. മൊ​റോ​ക്കോ​യി​ൽ മൂ​ന്നു ല​ക്ഷ​മോ മൂ​ന്ന​ര​ ല​ക്ഷ​മോ വ​ർ​ഷം മു​ന്പാ​യി​രു​ന്നു മ​നു​ഷ്യ​ന്‍റെ പൂ​ർ​വി​ക​രെ​ന്നു ശാ​സ്ത്രം ക​രു​തു​ന്ന​വ​രു​ടെ വാ​സം.

മൊ​റോ​ക്കോ​യി​ലെ മ​ാറാ​കേ​ഷി​ൽനി​ന്നു 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജെ​ബ​ൽ ഇ​ർ​ഹൂ​ദ് എ​ന്ന സ്ഥ​ല​ത്തെ ബേ​റൈ​റ്റ് ഖ​നി​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച അ​സ്ഥി​ക​ളും പ​ല്ലും ത​ല​യോ​ട്ടി​യുമാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്കു നയ​ി​ച്ച​ത്. 1960ക​ളി​ൽ ല​ഭി​ച്ച ക​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലും അ​വി​ടെ ഗ​വേ​ഷ​ണം ന​ട​ത്തി അ​സ്ഥി​ശ​ക​ല​ങ്ങ​ൾ എ​ടു​ത്തു. കം​പ്യൂ​ട്ടറ​ധി​ഷ്ഠി​ത പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ഇ​വ​യു​ടെ പ്രാ​യം മൂ​ന്നു​ ല​ക്ഷ​ത്തി​നും മൂ​ന്ന​ര ​ല​ക്ഷ​ത്തി​നു​മി​ട​യ്ക്കു വ​ർ​ഷം വ​രു​മെ​ന്നു ക​ണ​ക്കാ​ക്കി. എ​ത്യോ​പ്യ​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ഹോ​മോ സാ​പി​യ​ൻ​സ് അ​സ്ഥി​ക​ൾ​ക്കു ര​ണ്ടു​ ല​ക്ഷം വ​ർ​ഷ​മേ പ​ഴ​ക്ക​മു​ള്ളൂ.

ഇ​തോ​ടെ​യാ​ണ് ആ​ഫ്രി​ക്ക​യു​ടെ വ​ട​ക്കു കി​ഴ​ക്കു​നി​ന്നു വ​ട​ക്കു പ​ടി​ഞ്ഞാ​റോ​ട്ട് പൂ​ർ​വി​ക​രു​ടെ "നാ​ട്' മാ​റ്റി​യ​ത്. നേ​ച്ച​ർ മാ​സി​ക ഇ​തു സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം ഈ​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​ർ​മ​നി​യി​ലെ ലൈ​പ്സി​ഗി​ലു​ള്ള മാ​ക്സ് പ്ലാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​വ​ല്യൂ​ഷ​ണ​റി ആ​ന്ത്ര​പ്പോ​ള​ജി​യി​ലെ ഴാ​ങ് ഴാ​ക്ക് യൂ​ബ്ലി​ൻ ആ​ണു പ്ര​ബ​ന്ധ​ക​ർ​ത്താ​വ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.