പി​യാ​നോ വാ​യി​ച്ച് കോഴി; ര​സ​ക​ര​മാ​യ വീ​ഡി​യോ
Thursday, June 8, 2017 7:56 AM IST
വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ക​ര​ടി പി​യാ​നോ വാ​യി​ക്കു​ന്ന വീ​ഡി​യോ എ​ല്ലാ​വ​രെ​യും ര​സി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ ചു​ണ്ട് കൊ​ണ്ട് തീ​റ്റ കൊ​ത്തി തി​ന്നാ​ൻ മാ​ത്ര​മ​ല്ല പി​യാ​നോ വാ​യി​ക്കാ​നും അ​റി​യാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു കോ​ഴി. അ​മേ​രി​ക്ക​യി​ലെ ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ പ്രോ​ഗ്രാ​മി​ലാ​ണ് കാ​ണി​ക​ളെ അ​ന്പ​ര​പ്പി​ക്കു​ന്ന ഈ ​ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പ​രി​പാ​ടി ന​ട​ക്കു​ന്ന സ്റ്റേ​ജി​ലേ​ക്ക് ഒ​രു കോ​ഴി​യു​മാ​യി ര​ണ്ടു സ്ത്രീ​ക​ൾ വ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണു​ന്ന​ത്. വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ നി​ർ​ദേ​ശം കേ​ട്ട​പ്പോ​ൾ അ​വ​ർ കോ​ഴി​യെ പി​യാ​നോ ഇ​രി​ക്കു​ന്ന മേ​ശ​യി​ലേ​ക്ക് വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ദ്യം ഒ​ന്ന് ശ​ങ്കി​ച്ചു നി​ന്ന കോ​ഴി പി​ന്നീ​ട് മ​നോ​ഹ​ര​മാ​യി പി​യാ​നോ വാ​യി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

വി​ധി​ക​ർ​ത്താ​ക്ക​ളും കാ​ണി​ക​ളും ഇ​തു കേ​ട്ട് ആ​ശ്ച​ര്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
https://www.youtube.com/embed/L7EfLNFRG7M
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.