പ്രപഞ്ചം ഇനി ഒരു ഭൂപടത്തില്‍
Wednesday, May 24, 2017 4:16 AM IST
പ്ര​പ​ഞ്ച​ത്തെ മു​ഴു​വ​ന്‍ ഒ​രു ഭൂ​പ​ട​ത്തി​ലൊ​തു​ക്കി​യി​രി​ക്കു​ക​യാ​ണ് ജ്യോ​തിശാ​സ്ത്ര​ജ്ഞ​ര്‍. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഭൂ​പ​ടം ഒ​രു​ങ്ങു​ന്ന​ത്. പൂ​ര്‍ണ​മാ​യും ന​ക്ഷ​ത്ര​ങ്ങ​ളോ​ട് സാ​ദൃ​ശ്യ​മു​ള്ള വ​സ്തു​ക്ക(​ക്വാ​സ​റു​ക​ള്‍)​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഭൂ​പ​ടം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ള​രെ ബൃ​ഹ​ത്താ​യ ത​മോ​ഗ​ര്‍ത്ത​ങ്ങ​ള്‍ പ്ര​കാ​ശം ന​ല്‍കു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ വി​ദൂ​ര ബി​ന്ദു​ക്ക​ളാ​ണ് ക്വാ​സ​റു​ക​ള്‍. "ഇ​വ​യ്ക്ക് അ​വി​ശ്വ​സ​നീ​യ​മാം​വി​ധം തി​ള​ക്ക​മു​ണ്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​പ​ഞ്ച​ത്തി​ലെ​വി​ടെ​യാ​ണെ​ങ്കി​ലും ന​മു​ക്ക​വ​യെ കാ​ണാ​ന്‍ സാ​ധി​ക്കു​ന്നു' അ​മേ​രി​ക്ക​യി​ലെ ഒ​ഹി​യോ സ്റ്റേ​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​ഷ്‌​ലി റോ​സ് പ​റ​യു​ന്നു. ഈ ​തി​ള​ക്ക​മാ​ണ് ഇ​ത്ര​യും വ​ലി​യ ഭൂ​പ​ട​മു​ണ്ടാ​ക്കാ​ന്‍ ക്വാ​സ​റു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ആ​ഷ്‌​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.