കടല്‍പാണ്ടകള്‍ നശിക്കുമോ?
Wednesday, May 24, 2017 4:05 AM IST
വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ൽ സ​സ്ത​നി​ക​ളാ​യ പാ​ണ്ട​ക​ള്‍ (വാ​ക്വി​റ്റ പോ​ര്‍പ്പോ​യി​സ്) 2018ഓ​ടെ അ​ന്യം​നി​ന്നു പോ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​പ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് മുപ്പതി​ല്‍ താ​ഴെ ക​ട​ല്‍ പാ​ണ്ട​ക​ളാ​ണ്. വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​വ​യും ഉ​ട​ന്‍ ഇ​ല്ലാ​താ​കും. കലി​ഫോ​ര്‍ണി​യ​ന്‍ ഉ​ള്‍ക്ക​ട​ലു​ക​ളി​ലാ​ണ് ഇ​വ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്.

"ടോ​ടോ​ബ (totoaba) എ​ന്ന പ്ര​ത്യേ​ക ഇ​നം മീ​നു​ക​ളു​ടെ സ്വിം ​ബ്ലാ​ഡ​റി​നു​വേ​ണ്ടി​യു​ള്ള വേ​ട്ട​യും അ​ശാ​സ്ത്രീ​യ​മാ​യ മ​ത്സ്യ​ബ​ന്ധ​ന​വും വാ​ക്വി​റ്റ​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന ഇ​ര​ക​ള്‍ ഇ​വ​ര്‍ അ​ല്ലെ​ങ്കി​ല്‍പോ​ലും ഇ​വ​രാ​ണ് ബാ​ധി​ത​ര്‍'-വേ​ള്‍ വൈ​ല്‍ഡ് ലൈ​ഫ് ഫ​ണ്ടി​ന്‍റെ ഉ​ന്ന​തന​യ ഉ​പ​ദേ​ഷ്ടാ​വ് ലേ ​ഹെ​ന്റി പ​റ​യു​ന്നു.

നി​രോ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള നെ​റ്റു​ക​ളും വാ​ക്വി​റ്റ​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു​ണ്ട്. 60 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മ​നു​ഷ്യ​ര്‍ അ​വ​യെ ഭൂ​മി​യി​ല്‍നി​ന്നു തു​ട​ച്ചുനീ​ക്കു​ക​യാ​ണെ​ന്ന് ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ് മെ​ക്‌​സി​കോ സി​ഇ​ഒ ജോ​ര്‍ജ് റി​ക്കാ​ര്‍ഡ്‌​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്നു ന​മ്മ​ള്‍ നി​ര്‍ണാ​യ​ക​മാ​യൊ​രു തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ വാ​ക്വി​റ്റ​ക​ളെ എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.