പാ​റ​യി​ടു​ക്കി​ൽ തൂ​ങ്ങി സാ​ഹ​സി​ക​ത കാ​ണി​ച്ച യു​വ​തിയെ വിഴുങ്ങി ഭീമൻ തി​ര​മാ​ല; ഞെ​ട്ടി​ക്കു​ന്ന
Friday, May 19, 2017 6:59 AM IST
ക​ട​ലി​ടു​ക്കി​ൽ ര​ണ്ടു പാ​റ​യി​ൽ ബ​ന്ധി​പ്പി​ച്ച വ​ട​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു​വ​തി​ക്കു​മേ​ൽ തി​ര​മാ​ല അ​ടി​ച്ചു ക​യ​റു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ റീ​യു​ണി​യ​ൻ ഐ​ല​ൻ​ഡി​ലാ​ണ് ഏ​വ​രേ​യും ഞെ​ട്ടി​ക്കു​ന്ന രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കൊ​രാ​ളി ജി​റാ​ൾ​ട്ട് എ​ന്ന യു​വ​തി​യാ​ണ് സാ​ഹ​സി​ക​മാ​യി പാ​റ​ക്കെ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ വ​ട​ത്തി​ന്‍റെ ന​ടു​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ 40 അ​ടി ഉ​യ​ര​ത്തി​ൽ ഒ​രു കൂ​റ്റ​ൻ തി​ര ഇ​വ​രെ മൂ​ടു​ക​യാ​യി​രു​ന്നു.

വ​ട​വു​മാ​യി ഇ​വ​രെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ ഇ​വ​ർ സ​മു​ദ്ര​ത്തി​ലേ​ക്കു വീ​ഴാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും ശ​ക്ത​മാ​യ തി​ര​മാ​ല പാ​റ​യി​ടു​ക്കി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/6ECeA_ufG4w
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.