തോക്കുചൂണ്ടി പണംവാങ്ങി മോഷ്ടാവ്; സിനിമാസ്റ്റൈലിൽ പോലീസിന്‍റെ എൻട്രി
Monday, May 15, 2017 5:55 AM IST
പോ​സ്റ്റ് ഓ​ഫി​സി​ൽ നി​ന്നും പ​ണം ക​വ​രാ​ൻ എ​ത്തി​യ മോ​ഷ്ടാ​വി​നെ പോ​ലീ​സ് എ​ത്തി കീ​ഴ​ട​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു നേ​രെ തോ​ക്ക് ചൂ​ണ്ടി പ​ണ​മെ​ടു​ക്കാ​ൻ ആ​വശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പേ​ടി​ച്ച​ര​ണ്ട ജീ​വ​ന​ക്കാ​ര​ൻ പ​ണം എ​ടു​ത്തു ന​ൽ​കി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ഇ​തെ​ല്ലാം വാ​രി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു. പെ​ട്ട​ന്ന് പിന്നിൽൽ നി​ന്നു പാഞ്ഞെത്തിയ പോലീസുകാരൻ തോ​ക്ക് ചൂ​ണ്ടി ഇ​യാ​ളെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.