വെള്ളമുണ്ട്, അങ്ങു ദൂരെ...!
Monday, May 15, 2017 1:19 AM IST
ഭൂ​മി​ക്കു വെ​ളി​യി​ൽ ജ​ല​സാ​ന്നി​ധ്യം തേ​ടു​ന്ന​വ​ർ​ക്കൊ​രു സ​ന്തോ​ഷ വാ​ർ​ത്ത! 437 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ഗ്ര​ഹ​ത്തി​ൽ ജ​ല​സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ ക​ണ്ടെ​ത്ത​ൽ. നാ​സ​യു​ടെ ഹ​ബി​ൾ, സ്പി​റ്റ്സ​ർ എ​ന്നീ ബ​ഹി​രാ​കാ​ശ ടെ​ലി​സ്കോ​പ്പു​ക​ളാ​ണ് ക​ണ്ടെ​ത്ത​ൽ നടത്തിയത്. ഹാ​റ്റ് -പി -26- ​ബി എ​ന്നാ​ണ് ജ​ല​സാ​നി​ധ്യം ക​ണ്ടെ​ത്തി​യ ഗ്ര​ഹ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഹൈ​ഡ്ര​ജ​നും ഹീ​ലി​യ​വും നി​റ​ഞ്ഞ ഗ്ര​ഹ​ത്തി​ന് സൗ​ര​യൂ​ഥ​ത്തി​ലെ നെ​പ്റ്റ്യൂ​ണ്‍ ഗ്ര​ഹ​ത്തി​നു സ​മാ​ന​മാ​യ വ​ലു​പ്പ​മാ​ണു​ള്ള​ത്. ഗ്ര​ഹ​ത്തി​ൽ​നി​ന്നു​ള്ള ഇ​ൻ​ഫ്രാ​റെ​ഡ് വി​കി​ര​ണ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ണ് ഗ്ര​ഹ​ത്തി​ലെ ജ​ല​സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തെ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ ബ​ഹി​രാ​കാ​ശ ശാ​സ​ത്ര​ജ്ഞൻ ഹ​ന്ന വേ​ക്ഫോ​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.