ആ ചക്കി തന്നെയാണോ ഇത്..‍? സോഷ്യൽ മീഡിയയിൽ താരമായി ജയറാമിന്‍റെ മകൾ
Thursday, May 11, 2017 3:45 AM IST
ജയറാമിനെയും പാർവതിയെയും പോലെതന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മക്കളായ കണ്ണനെന്നും ചക്കിയെന്നും ഓമനപ്പേരിൽ അറിയപ്പെടുന്ന കാളിദാസനും മാളവികയും. പൂമരത്തിലൂടെ കാളിദാസന്‍റെ മലയാളസിനിമയിലേക്കുള്ള രംഗപ്രവേശം കാത്തിരിക്കുകയാണ് എല്ലാവരും.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് ചക്കിയാണ്. ഒരു പൊതുചടങ്ങിൽ അമ്മ പാർവതിക്കൊപ്പം ചുവന്ന സാരിയുടുത്ത് നില്ക്കുന്ന മാളവികയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താരപുത്രിയുടെ സിനിമാ പ്രവേശനം ഉടനെയുണ്ടാകുമോ എന്നുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.