കുപ്രചരണങ്ങൾക്ക് വിട; യു​എ​സി​ൽ അ​ടി​ച്ചു​പൊ​ളി​ച്ച് ദി​ലീ​പും കാ​വ്യ​യും പി​ന്നെ മീ​നാ​ക്ഷി​യും
Wednesday, May 10, 2017 7:55 AM IST
ഭാ​ര്യ കാ​വ്യയ്ക്കും മ​ക​ൾ മീ​നാ​ക്ഷി​ക്കു​മൊ​പ്പം യുഎസിൽ ആഘോഷിച്ച് ദിലീപ്. യുഎസിൽ ദി​ലീ​പ് ഷോ 2017​ന് എത്തിയതായിരുന്നു മൂവരും. കാ​വ്യയുമായുള്ള വി​വാ​ഹം മ​ക​ൾ മീ​നാ​ക്ഷി​ക്ക് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു​വ​ന്നും അതിനാൽ മീനാക്ഷി താരത്തിനൊപ്പം യുഎസിൽ പോകില്ലെന്ന് കുപ്രചരണങ്ങൾ ഉയർ‌ന്നിരുന്നു. ഇ​തി​ന് ചുട്ടമ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് താ​രം ഇരുവരുമൊ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ വ​ച്ച് മീ​നാ​ക്ഷി​യു​ടെ പി​റ​ന്നാ​ൾ വ​ലി​യ ആ​ഘോ​ഷ​ത്തോ​ടെ ന​ട​ത്തി​യ​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​രുതാ​ര​ങ്ങ​ളും വി​വാ​ഹശേ​ഷം ദു​ബാ​യി​ൽ പോ​യ​പ്പോ​ഴും മ​ക​ളെ​യും ഒ​പ്പം കൂ​ട്ടി​യി​രു​ന്നു.

ദി​ലീ​പ് ഷോ​യ്ക്ക് മം​മ്ത മോ​ഹ​ൻ​ദാ​സി​നെ​യാ​യി​രു​ന്നു ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​വ​ർ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കാ​വ്യ ഈ ​ഷോ​യ്ക്ക് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ട ഇ​വ​ർ ഷോ ​അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും.

ചിത്രങ്ങൾ കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.