വയറിൽ നിന്നു ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത് ജീവനുള്ള ഈലിനെ
Monday, May 8, 2017 7:23 AM IST
ശസ്ത്രക്രിയയിലൂടെ വയറിനുള്ളിൽ നിന്ന് ജീവനുള്ള ഈലിനെ പുറത്തെടുക്കുന്ന വീഡിയോ തരംഗമാകുന്നു. ചൈ​ന​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാണ് സംഭവം. അ​മി​ത​മാ​യ വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്തുക്ക​ളുടെ ഉപദേശമനുസരിച്ച് ഇയാൾ ഈലിനെ ജീവനോടെ വി​ഴു​ങ്ങി​യ​ത്. എ​ന്നാ​ൽ വ​യ​റ്റി​ൽ എ​ത്തി​യി​ട്ടും ഈൽ ച​ത്തി​ല്ല. വ​യ​റു വേ​ദ​ന വീ​ണ്ടും കൂ​ടി​യ​ത​ല്ലാ​തെ ഒ​രു കു​റ​വും ഉ​ണ്ടാ​യതു​മി​ല്ല.

പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി ജീ​വ​നു​ള്ള ഈ​ലി​നെ ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വൈ​റ​ലാ​യി മാ​റിയിരിക്കുകയാണ്.