305 യാ​ത്ര​ക്കാ​രു​മാ​യി വിമാനം ആകാശത്ത്; പൈ​ല​റ്റ് മൂ​ടി​പ്പു​ത​ച്ച് ഉറക്കം
Sunday, May 7, 2017 4:23 AM IST
305 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് യാ​ത്ര​ക്കി​ടെ മൂ​ടി​പ്പു​ത​ച്ച് കി​ട​ന്നു​റ​ങ്ങി. ഇ​സ്‌ലാ​മാ​ബാ​ദി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ന്‍റെ പ്ര​ധാ​ന പൈ​ല​റ്റും പ​രി​ശീ​ല​ക​നു​മാ​യ അ​മീ​ർ അ​ക്ത​ർ ഹാ​ഷ്മി​യാ​ണ് യാ​ത്ര​ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യ​ത്. വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ട്രെ​യി​നി​യാ​യ പൈ​ല​റ്റി​നു കൈ​മാ​റി​യാ​യി​രു​ന്നു ബി​സി​ന​സ് ക്ലാ​സ് കാ​ബി​നി​ൽ കി​ട​ന്ന് പ്ര​ധാ​ന പൈ​ല​റ്റ് ഉ​റ​ങ്ങി​യ​ത്.

പൈ​ല​റ്റ് പു​ത​ച്ചു​മൂ​ടി കി​ട​ന്നു​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ട്രെ​യി​നി​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു ഹാ​ഷ്മി. ഈ ​ഇ​ന​ത്തി​ലും ഇ​യാ​ൾ​ക്ക് ക​ന്പ​നി വേ​ത​നം ന​ൽ​കു​ന്നു​ണ്ട്. ഹാ​ഷ്മി​യു​ടേ​ത് ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന് പാ​കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് വ​ക്താ​വ് ദ​ന്യാ​ൽ ഗി​ലാ​നി പ​റ​ഞ്ഞു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പാ​കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് ഹാ​ഷ്മീ​യെ ജോ​ലി​യി​ൽ​നി​ന്നു തി​രി​ച്ചു​വി​ളി​ച്ചു. പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ (പി​എ​എ​ൽ​പി​എ) മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ഹാ​ഷ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.