നല്ല അസ്സലായി മരംകയറും, തലതിരിഞ്ഞാണെന്നു മാത്രം..!
Sunday, May 7, 2017 12:54 AM IST
ഹ​രി​യാ​ന​ക്കാ​ര​നാ​യ മു​കേ​ഷ്കു​മാ​റി​നു മ​രം ക​യ​റു​ന്ന​ത് ഒ​രു ഹ​ര​മാ​ണ്. സാ​ധാ​ര​ണ ആ​ളു​ക​ൾ മ​രം ക​യ​റു​ന്ന​ത് അ​ത്ര​വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല. എ​ന്നാ​ൽ, ഈ 38 ​കാ​ര​ൻ മ​രം ക​യ​റു​ന്ന​തു​ ക​ണ്ടാ​ൽ കാ​ണു​ന്ന​വ​ർ ത​ല​യി​ൽ കൈ ​വ​യ്ക്കും. കാ​ര​ണം ത​ല​തി​രി​ഞ്ഞാ​ണ് ഇ​ദ്ദേ​ഹം മ​രം ക​യ​റു​ന്ന​ത്. 13-ാം വ​യ​സി​ൽ തു​ട​ങ്ങി​യ​താ​ണ് ത​ല​തി​രി​ഞ്ഞു​ള്ള ഈ ​മ​രം​ക​യ​റ്റം. എ​ല്ലാ​വ​രും നേ​രേ മ​രം ക​യ​റു​ന്നു. അ​പ്പോ​ൾ ത​ല​തി​രി​ഞ്ഞ് മ​രം ക​യ​റി എ​ല്ലാ​വ​ർ​ക്കു​മൊ​രു മാ​തൃ​ക ന​ൽ​കി​യാ​ലെ​ന്തെ​ന്ന് ചി​ന്തി​ച്ചു- മു​കേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ത​ല​തി​രി​ഞ്ഞു​ള്ള മ​രം​ക​യ​റ്റ പ​രി​ശീ​ല​ന​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ഇ​ദ്ദേ​ഹ​ത്തി​നു പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​രി​ശ്ര​മം ഉ​പേ​ക്ഷി​ക്കാ​ൻ മു​കേ​ഷ് ത​യാ​റാ​യി​ല്ല. ആ​ദ്യ​മൊ​ക്കെ ര​ണ്ടോ മൂ​ന്നോ അ​ടി മാ​ത്ര​മേ ക​യ​റാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളു. നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​പ്പോ​ൾ എ​ത്ര ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ൾ​പോ​ലും ക​യ​റാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു പ്ര​യാ​സ​വു​മി​ല്ല. വെ​റും അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് 50 അ​ടി ഉ​യ​ര​മു​ള്ള മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ത​ല​തി​രി​ഞ്ഞു ക​യ​റു​മെ​ന്ന് മു​കേ​ഷ് കു​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ക്കു​ക എ​ന്ന​താ​ണ് ഈ തലതിരിവിലൂടെ ഇദ്ദേഹത്തിന്‍റെ ലക്ഷ്യം.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.