ഇന്ത്യയിലും ഇനി റോബോട്ടുകൾ ശസ്ത്രക്രിയ നടത്തും
Friday, May 5, 2017 6:20 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ സ​​​​​ഫ്ദ​​​​​ർ​​​​​ജം​​​​​ഗ് ആ​​​​​ശു​​​​​പ​​​​​ത്രി ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്നു. ശ​​​​​സ്​​​​​ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള റോ​​​​​ബോ​​​​​ട്ടു​​​​​ക​​​​​ളെ വാ​​​​​ങ്ങാ​​​​​ൻ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​നു​​​​​മ​​​​​തി​​​​​ ന​​​​​ൽ​​​​​കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സ​​​​​ഫ്ദ​​​​​ർ​​​​​ജം​​​​​ഗ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യും വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ട​​​​​ംപി​​​​​ടി​​​​​ച്ച​​​​​ത്. റോ​​​​​ബോ​​​​​ട്ടു​​​​​ക​​​​​ൾ സ​​​​​ർ​​​​​ജ​​​​​റി ന​​​​​ട​​​​​ത്തു​​​​​ന്ന ആ​​​​​ദ്യ​​​​​ത്തെ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യാ​​​​​വും സ​​​​​ഫ്ദ​​​​​ർ​​​​​ജം​​​​​ഗ്. 18 കോ​​​​​ടി​​​​​രൂ​​​​​പ​​​​​യാ​​​​​ണ് ഒ​​​​​രു റോ​​​​​ബോ​​​​​ട്ടി​​​​​ന്‍റെ വി​​​​​ല.

ഇ​​​​​ത് സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തോ​​​​​ടെ അ​​​​​ഞ്ചു ല​​​​​ക്ഷം മു​ത​ൽ പ​ത്തു ല​ക്ഷം രൂ​​​​​പ​വ​രെ‌ ചെ​​​​​ല​​​​​വു വ​​​​​രു​​​​​ന്ന ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ കു​​​​​റ​​​​​ഞ്ഞ ചെ​​​​​ല​​​​​വി​​​​​ൽ സ​​​​​ഫ്ദ​​​​​ർ​​​​​ജം​​​​​ഗ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​നാ​​​​​വു​​​​​മെ​​​​​ന്ന് യൂ​​​​​റോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗം ത​​​​​ല​​​​​വ​​​​​ൻ അ​​​​​നൂ​​​​പ്കു​​​​​മാ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. റോ​​​​​ബോ​​​​​ട്ടി​​​​​ക് സ​​​​​ർ​​​​​ജ​​​​​റി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ചി​​​​​കിത്സാചെ​​​​​ല​​​​​വു​​​​​ മാ​​​​​ത്ര​​​​​മ​​​​​ല്ല ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യു​​​​​ടെ സ​​​​​മ​​​​​യ​​​​​വും കു​​​​​റ​​​​​യുമെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

പ്രോ​​​​​സ്റ്റേ​​​​​റ്റ് കാ​​​​​ൻ​​​​​സ​​​​​റി​​​​​നു സാ​​​​​ധാ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തു​​​​​ന്ന ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​യ്ക്ക് നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​റാ​​​​​ണു വേ​​​​​ണ്ട​​​​​തെ​​​​​ങ്കി​​​​​ൽ ഇ​​​​​തേ ശ​​​​​സ്​​​​​ത്ര​​​​​ക്രി​​​​​യ റോ​​​​​ബോ​​​​​ട്ടി​​​​​നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു ന​​​​​ട​​​​​ത്തു​​​​​ന്പോ​​​​​ൾ വേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​ത് ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​നൂ​​​​പ്കു​​​​​മാ​​​​​ർ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു‌. നേ​ര​ത്തെ, യൂ​റോ-​ഒ​ാങ്കോ​ള​ജി വി​ഭാ​ഗം 3ഡി ​ലാ​പ്രോ​സ്കോ​പ്പി ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 3 ഡി ​ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി ന​ട​ത്തു​ന്ന ആ​ദ്യ ആ​ശു​പ​ത്രി​യും സ​ഫ്ദ​ർ​ജം​ഗാ​യി​രു​ന്നു.

3 ഡി ​ലാ​പ്രോ​സ്കോ​പ്പി സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ശ​സ​ത്ര​ക്രി​യയ്​ക്കാ​യി രോ​ഗി​യു​ടെ ശ​രീ​രം കീ​റി​മു​റി​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​താ​യി. കീ ​ഹോ​ളി​ലൂ​ടെ ത​ന്നെ ആ​ന്ത​രാ​വ​യ​വങ്ങ​ൾ 3 ഡി ​രൂ​പ​ത്തി​ൽ സ്ക്രീ​നി​ൽ ക​ണ്ടാ​ണ് ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. റോ​ബോ​ട്ടി​ക് സ​ർ​ജ​റി സം​വി​ധാ​നം കൂ​ടി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ സം​ഭ​വി​ക്കാ​വു​ന്ന പി​ഴ​വു​ക​ളി​ലും വ​ലി​യ കു​റ​വു​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. റോ​ബോ​ട്ടീസ് സ​ർ​ജ​റി സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഒ​രേ ദി​വ​സം ന​ട​ത്താ​നാ​വു​ന്ന ശ​സ്​ത്ര​ക്രി​യ​യു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.