സംവിധായകൻ മിഥുൻ മാനുവൽ വിവാഹിതനായി
Monday, May 1, 2017 12:25 AM IST
യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി ആണ് വധു. വയനാട്ടിൽ വളരെ ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മിഥുൻ തന്നെയാണ് വിവാഹവാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥയെഴുതി സിനിമാരംഗത്തെത്തിയ മിഥുൻ ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.